കേരളം

kerala

ETV Bharat / bharat

IAF Aircraft Made An Emergency Landing ഐഎഎഫ് വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കി, വിമാനത്തിലുണ്ടായിരുന്ന 6 പേരും സുരക്ഷിതര്‍ - ധ്രുവ് അഡ്വാൻസ്‌ഡ്‌ ലൈറ്റ് ഹെലികോപ്റ്റർ

IAF Aircraft made an emergency landing in Bhopal : ജീവനക്കാർ സുരക്ഷിതരാണെന്നും സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിക്കാനായി ഒരു സംഘം പുറപ്പെട്ടിട്ടുള്ളതായും ഐഎഎഫ് അറിയിച്ചു

Indian Airforce Helicopter  Made An Emergency Landing  IAF Aircraft Made An Emergency Landing  emergency landing in Bhopal  indian air force  ഐഎഎഫ് വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കി  ഇന്ത്യൻ വ്യോമസേന  Dhruv Advanced Light Helicopter  ധ്രുവ് അഡ്വാൻസ്‌ഡ്‌ ലൈറ്റ് ഹെലികോപ്റ്റർ  Due to technical problems
IAF Aircraft Made An Emergency Landing

By ETV Bharat Kerala Team

Published : Oct 1, 2023, 10:11 PM IST

ഭോപ്പാൽ :സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഐഎഎഫ് വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കി. ആറ് പേരുമായി ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ധ്രുവ് എന്ന അഡ്വാൻസ്‌ഡ്‌ ലൈറ്റ് ഹെലികോപ്റ്റർ ഞായറാഴ്‌ച മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഗ്രാമത്തിലാണ് സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയത് (IAF Aircraft made an emergency landing in Bhopal). ജീവനക്കാർ സുരക്ഷിതരാണെന്നും സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിക്കാനായി ഒരു സംഘം പുറപ്പെട്ടിട്ടുള്ളതായും ഐഎഎഫ് അറിയിച്ചു.

പൈലറ്റും അഞ്ച് ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ബെറാസിയ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ നരേന്ദ്ര കുലസ്‌തെ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തു. രാവിലെ 8.45 ഓടെയായിരുന്നു സംഭവം. ഭോപ്പാൽ ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെ ദുംഗരിയ ഗ്രാമത്തിലെ തടാകത്തിന് സമീപമുള്ള കരിമ്പ് തോട്ടത്തിലാണ് ഐഎഎഫിന്‍റെ III എച്ച്‌യു യൂണിറ്റിന്‍റെ വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭോപ്പാലിൽ നിന്ന് ഝാൻസിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി അദ്ദേഹം പറഞ്ഞു. സാങ്കേതിക തകരാർ പരിഹരിക്കാൻ വ്യോമസേനയുടെ ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സാങ്കേതിക വിദഗ്‌ദരുടെ മറ്റൊരു സംഘം ഉടൻ തന്നെ നാഗ്‌പൂരിൽ നിന്ന് ദുംഗരിയ ഗ്രാമത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിന്‍റെ അഭിപ്രായത്തിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത്‌ വികസിപ്പിച്ച അഡ്വാൻസ്‌ഡ്‌ ലൈറ്റ് ഹെലികോപ്റ്റർ (ALH-DHRUV) 5.5 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ, മൾട്ടി-റോൾ, മൾട്ടി മിഷൻ ന്യൂ ജനറേഷൻ ഹെലികോപ്റ്ററാണ്. ഹെലികോപ്റ്റർ സ്‌കിഡ് വെര്‍ഷനിലും വീൽ വെര്‍ഷനിലുമാണ് നിർമിക്കുന്നത്. സെന്‍റർ ഫോർ മിലിട്ടറി എയർവെർത്തിനെസ് സർട്ടിഫിക്കേഷനും (CEMILAC) സിവിൽ ഓപ്പറേഷനുകൾക്കുമായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ (DGCA) സൈനിക പ്രവർത്തനങ്ങൾക്കായുള്ള “ടൈപ്പ്-സർട്ടിഫൈഡ്” ആണ് ധ്രുവ്.

വിമാനങ്ങളിലെ സാങ്കേതിക തകരാർ :വിമാനത്തകരാറുകള്‍ സംബന്ധിച്ച് രാജ്യത്ത് ഈ വര്‍ഷം ജൂലൈ വരെ റിപ്പോർട്ടുചെയ്‌തത്‌ 338 കേസുകൾ. ഇൻഡിഗോയുമായി ബന്ധപ്പെട്ട് മാത്രം 206 കേസുകളുള്ളതായും കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി.കെ സിംഗ് പാര്‍ലമെന്‍റിനെ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുളള എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് 49 സംഭവങ്ങളുണ്ട്. ടാറ്റയുടെ തന്നെ ബോയിങ് എയർ ബസുകൾക്കും തകരാർ നേരിട്ട വിവിധ സംഭവങ്ങളുണ്ടെന്ന് മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്പൈസ്‌ ജെറ്റ് വിമാനങ്ങള്‍ 21 തവണ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടു. വിസ്‌താര വിമാനങ്ങള്‍ക്ക് 10 തവണയാണ് തകരാറുകള്‍ നേരിട്ടത്. ആകാശ എയർലൈനിന്‍റെ അക്കൗണ്ടില്‍ ഓഗസ്റ്റ് 7 വരെ 18 സാങ്കേതിക തകരാറുകളാണുള്ളത്.

ALSO READ:വിമാനങ്ങളിലെ സാങ്കേതിക തകരാർ : ജൂലൈ വരെ റിപ്പോർട്ടുചെയ്‌തത്‌ 338 സംഭവങ്ങള്‍

ALSO READ:മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

ABOUT THE AUTHOR

...view details