കേരളം

kerala

ETV Bharat / bharat

സിംഗപ്പൂരില്‍ നിന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം പനഗഡിൽ

ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായി ഇന്ത്യൻ വ്യോമസേനയുടെ നിരവധി വിമാനങ്ങളാണ് സർവീസുകൾ നടത്തുന്നത്

IAF Indian Air Force IAF aircraft cryogenic oxygen containers ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ ഇന്ത്യൻ വ്യോമസേന വിമാനം പനഗഡ് വ്യോമസേന വിമാനം പനഗഡിൽ
സിങപ്പൂരിൽ നിന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം പനഗഡിൽ

By

Published : May 8, 2021, 8:08 AM IST

ന്യൂഡൽഹി: സിംഗപ്പൂരിൽ നിന്ന് മൂന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം പനഗഡിൽ എത്തി. ഇന്ത്യൻ വ്യോമസേനയുടെ ഐ‌എൽ -76 വിമാനമാണ് വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെ പനഗഡിൽ എത്തിയത്.

ഇസ്രായേലിൽ നിന്ന് മൂന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായി വ്യോമസേനയുടെ സി-17 വിമാനവും ഗാസിയാബാദിലെ ഹിന്ദാനിൽ എത്തി. അതേസമയം ആറ് ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ ഹൈദരാബാദിൽ നിന്ന് ഭുവനേശ്വറിലേക്കും മൂന്ന് ചണ്ഡിഗഡിൽ നിന്ന് റാഞ്ചിയിലേക്കും സി -17 വിമാനങ്ങൾ വഴി എത്തിച്ചു. മൂന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ ഹിന്ദാനിൽ നിന്ന് റാഞ്ചിയിലേക്കും നാലെണ്ണം ലക്‌നൗവിൽ നിന്നും ആഗ്രയിൽ നിന്നും റാഞ്ചിയിലേക്കും നാല് എണ്ണം ഭോപ്പാലിൽ നിന്ന് റാഞ്ചിയിലേക്കും ജാംനഗറിലേക്കും ഒന്ന് ഹിന്ദാനിൽ നിന്ന് ഭുവനേശ്വറിലേക്കും സി-17 വഴി എത്തിക്കും.

കൂടുതൽ വായനയ്‌ക്ക്:കൊവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായവുമായി പോളണ്ടും സ്വിറ്റ്സർലൻഡും

അതേസമയം രാജ്യത്ത് 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി.

ABOUT THE AUTHOR

...view details