ശ്രീനഗർ :ലഷ്‌കർ ഇ ത്വയ്‌ബയും പാകിസ്ഥാൻ സൈന്യവുമാണ് തനിക്ക് പരിശീലനം നൽകിയതെന്ന് സമ്മതിച്ച് നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായ പാക് ഭീകരൻ ബാബർ അലി പത്ര. 19 വയസുകാരനായ ഇയാളുടെ വീഡിയോ ഇന്ത്യൻ സൈന്യമാണ് പുറത്തുവിട്ടത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയായ ഒകര സ്വദേശിയായ ഇയാളുടെ ദാരിദ്ര്യം ചൂഷണം ചെയ്‌താണ് ഭീകരവാദത്തിലേക്ക് എത്തിച്ചത്. അമ്മയും സഹോദരിയും മാത്രമുള്ള ഇയാൾ ഒരു വസ്ത്ര നിർമ്മാണ ഫാക്‌ടറിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട അനീസ് എന്ന യുവാവാണ് പണം വാഗ്‌ദാനം ചെയ്‌ത് ഇയാളെ ഭീകര ക്യാമ്പിൽ എത്തിച്ചത്.
'എന്‍റെ അച്ഛൻ മരിച്ചു. വീട്ടിൽ അമ്മയും മൂത്ത സഹോദരിയും ഉണ്ട്. സഹോദരി വിവാഹിതയാണ്. ഫാക്‌ടറിയിൽ വെച്ചാണ് ഞാൻ അനീസിനെ പരിചയപ്പെടുന്നത്. അവൻ എനിക്ക് പണം തരാമെന്ന് പറഞ്ഞു.