കേരളം

kerala

ETV Bharat / bharat

വോട്ട് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നവര്‍ക്ക്; സമ്മതിദാനം രേഖപ്പെടുത്തി കെ ടി രാമറാവു - സിര്‍സില മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്

Telangana Minister KT Rama Rao on assembly polls: നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നവര്‍ക്ക് വേണ്ടിയാണ് വോട്ടെന്നും കെ ടി രാമറാവു. 9 മണി വരെ രേഖപ്പെടുത്തിയത് 8.52 ശതമാനം പോളിങ്

Telangana Minister KT Rama Rao appeals to people to exercise franchise in assembly polls  voted for a progressive state  counting on sunday  Telangana Minister KT Rama Rao  nearly 9 percentage vote till 9 am  vote for stae progress  c ramarao contesting from sirsila constituency  പോളിംഗ് സ്റ്റേഷനില്‍ ഭാര്യ ഷൈലിമയ്ക്കൊപ്പം എത്തി  അദിലാബാദില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ്  സിര്‍സില മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്  2018ല്‍ 89000 വോട്ടിന്റെ ഭൂരിപക്ഷം
i-voted-for-a-progressive-state-telangana-minister-kt-rama-rao-appeals-to-people-to-exercise-franchise-in-assembly-polls

By ETV Bharat Kerala Team

Published : Nov 30, 2023, 11:16 AM IST

ഹൈദരാബാദ് : ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് തെലങ്കാന മന്ത്രിയും ഭാരത് രാഷ്ട്രസമിതി വര്‍ക്കിങ് പ്രസിഡന്‍റുമായ കെ ടി രാമറാവു (Telangana Minister KT Rama Rao appeals to people to exercise franchise in assembly polls). ഹൈദരാബാദിലെ ബഞ്ചാരഹില്‍സിലുള്ള നന്ദിനഗര്‍ പോളിങ് സ്റ്റേഷനില്‍ ഭാര്യ ഷൈലിമയ്ക്കൊപ്പം എത്തി വോട്ട് ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (Telangana Minister KT Rama Rao on assembly polls). തെലങ്കാനയിലെ പൗരന്‍ എന്ന നിലയില്‍ തന്‍റെ കര്‍ത്തവ്യം വിനിയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നതിക്ക് വേണ്ടിയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയത്. തന്‍റെ സംസ്ഥാനത്തിന് വേണ്ടിയാണ് വോട്ട് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നവര്‍ക്ക് വേണ്ടിയാണ് വോട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ ഒന്‍പത് മണിവരെ 8.52 ശതമാനം പേരാണ് വോട്ട് ചെയ്‌തതതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി (polling percentage in Telangana). അദിലാബാദ് മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. 13.50 ശതമാനം പേര്‍ ഇവിടെ വോട്ട് ചെയ്‌തു. ഭദ്രാദ്രിയില്‍ 8.33 ശതമാനം പേരും ഹനുമാന്‍കൊണ്ടയില്‍ 6.89 ശതമാനം പേരും വോട്ട് ചെയ്‌തു. 10.82 ശതമാനമാണ് ജഗതിയാലിലെ വോട്ടിങ് നില.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകന്‍ കൂടിയായ കെ ടി രാമറാവു സിര്‍സില മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. 2018ല്‍ 89,000 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇവിടെ നിന്ന് നിയമസഭയിലെത്തിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനൊപ്പം ഞായറാഴ്‌ചയാണ് സംസ്ഥാനത്തെയും വോട്ടെണ്ണല്‍.

Also Read:തെലങ്കാനയില്‍ ബിആര്‍എസ് തുടരും, വലിയ ജനസമ്മതിയോടെ; വോട്ട് രേഖപ്പെടുത്തി കെ കവിത

ABOUT THE AUTHOR

...view details