ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് പിരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
രാമക്ഷേത്രം നിർമിക്കുന്നതിനാണ് ജനങ്ങളുടെ സംഭാവന; ബി.ജെ.പിക്കല്ല: സിദ്ധരാമയ്യ - Ram Mandir
രാമക്ഷേത്ര നിർമാണം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
![രാമക്ഷേത്രം നിർമിക്കുന്നതിനാണ് ജനങ്ങളുടെ സംഭാവന; ബി.ജെ.പിക്കല്ല: സിദ്ധരാമയ്യ I am building the Ram Mandir in my hometown what is special about it: Siddaramaiah രാമക്ഷേത്രം നിർമിക്കുന്നതിനാണ് ജനങ്ങൾ സംഭാവന നൽകുന്നത്; ബി.ജെ.പിക്കല്ല: സിദ്ധരാമയ്യ രാമക്ഷേത്രം രാമക്ഷേത്ര നിർമാണം ബി.ജെ.പി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ Siddaramaiah karnataka karnataka Former CM Ram Mandir bjp](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10705102-thumbnail-3x2-kta.jpg)
ഞാൻ എന്‍റെ ജന്മനാട്ടിൽ ഒരു രാമക്ഷേത്രം നിർമിക്കുന്നു, ജനങ്ങൾ സംഭാവന നൽകുന്നു, ഇതിൽ എന്ത് പ്രത്യേകതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങൾ രാമക്ഷേത്രം നിർമിക്കുന്നതിനാണ് സംഭാവന നൽകുന്നതെന്നും ബി.ജെ.പിക്കല്ലയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പൊതുജനങ്ങളുടെ പണമാണെന്നും അതിന്‍റെ വിശദാംശങ്ങൾ ചോദിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങൾ അവരുടെ പ്രദേശത്ത് ക്ഷേത്രങ്ങൾ നിർമിക്കാറുണ്ടെന്നും അയോധ്യയിലെ രാമക്ഷേത്രത്തിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും അദ്ദേഹം ചോദിച്ചു. അതേ സമയം ബി.ജെ.പി ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.