കേരളം

kerala

ETV Bharat / bharat

Murder Case | പെൺസുഹൃത്തിനെ കൊലപ്പെടുത്തി രക്ഷപ്പെട്ടു; യുവാവിനായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ബെംഗളൂരു പൊലീസ് - കാമുകിയെ കൊലപ്പെടുത്തി

ഹൈദരാബാദ് സ്വദേശിനിയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഡൽഹി സ്വദേശിയായ യുവാവിനായാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്

ലുക്ക് ഔട്ട് നോട്ടീസ്  Look out notice  പെൺസുഹൃത്തിനെ കൊലപ്പെടുത്തി രക്ഷപ്പെട്ടു  Hyderabad based womans murder case  look out notice for delhi man  look out notice by Bengaluru police  murder  കൊലപാതകം  ഡൽഹി സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്  കാമുകിയെ കൊലപ്പെടുത്തി
Look out notice

By

Published : Jun 25, 2023, 7:06 PM IST

ബെംഗളൂരു: ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ആൺസുഹൃത്തിനായി ബെംഗളൂരു പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഡൽഹി സ്വദേശിയായ അർപിത് കരിക്ക് വേണ്ടിയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്. ഇയാളുടെ പെൺസുഹൃത്തായ ആകാൻക്ഷയെ (23) കൊലപ്പെടുത്തിയ ശേഷം അർപിത് നഗരത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി രാജ്യം വിടുന്നത് തടയാനാണ് ജീവൻ ഭീമ നഗർ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

കേസിനാസ്‌പദമായ സംഭവം: ആകാൻക്ഷയും അർപിതും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു. ജീവൻ ഭീമ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടിഹള്ളിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്‍റിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. എന്നാൽ, അടുത്തിടെ പ്രമോഷൻ ലഭിച്ച അർപിത് ഹൈദരാബാദിലേയ്‌ക്ക് താമസം മാറിയിരുന്നു.

also read :Father kills daughters | പുനര്‍ വിവാഹത്തിന് തടസം, മക്കളെ കൊലപ്പെടുത്തി പിതാവ്; കൊല്ലപ്പെട്ടത് മൂന്നും ഒന്നരയും വയസുള്ള പെണ്‍കുട്ടികള്‍

ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിരിയാമെന്ന് ആകാൻക്ഷ തീരുമാനിക്കുകയും ചെയ്‌തു. ഇതിൽ ക്ഷുഭിതനായ അർപിത് ആകാൻക്ഷയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് ജൂൺ അഞ്ചിന് ആകാൻക്ഷയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അർപിത് ബെംഗളൂരുവിൽ തിരിച്ചെത്തുകയായിരുന്നു.

ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം:ഫ്ലാറ്റിലെത്തിയ അർപിത് യുവതിയുമായി വഴക്കിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടി തൂക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മൃതദേഹം ഫ്ലാറ്റിൽ തന്നെ ഉപോക്ഷിച്ച് കടന്നുകളയുകയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടാതിരിക്കാൻ അർപിത് തന്‍റെ ഫോൺ യുവതിയുെട ഫ്ലാറ്റിൽ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.

also read :'മകനെ കൊന്നവരെ കൊല്ലാൻ, ഈ അമ്മ കാത്തിരുന്നത് വർഷങ്ങൾ': ഞെട്ടിക്കുന്ന സംഭവം ആന്ധ്രാപ്രദേശില്‍

ആകാൻക്ഷയുമായി ഫ്ലാറ്റ് പങ്കിട്ടിരുന്ന മറ്റൊരു വ്യക്തി സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് ജീവൻ ഭീമ നഗർ പൊലീസിൽ വിവരം അറിയിക്കുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായുമായിരുന്നു. എന്നാൽ പ്രതിയുടെ കുടുംബാംഗങ്ങളെയും പരിചയക്കാരേയും ബന്ധുക്കളേയും ചോദ്യം ചെയ്‌തതിൽ നിന്ന് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.

ഒപ്പം താമസിക്കുന്ന യുവതിയെ യുവാവ് വെട്ടികൊലപ്പെടുത്തി: കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ഒന്നിച്ച് താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടികൊലപ്പെടുത്തിയ വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. കീക്കൊഴൂർ സ്വദേശിയായ രജിത മോളെയാണ് റാന്നിയിൽ ഒപ്പം താമസിച്ചിരുന്ന അതുൽ സത്യൻ എന്ന യുവാവ് വെട്ടികൊലപ്പെടുത്തിയത്. ആക്രമണത്തിൽ യുവതിയുെട മാതാപിതാക്കൾക്കും സഹോദരിയ്‌ക്കും വെട്ടേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുൽ കുറ്റകൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.

also read :Murder| ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു; യുവതിയുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഗുരുതര പരിക്ക്

ABOUT THE AUTHOR

...view details