സിഡ്‌നിയിൽ നടന്ന റോഡപകടത്തിൽ തെലങ്കാന സ്വദേശിനി മരിച്ചു - രക്ഷിത
2020 ഡിസംബർ 31ന് നടന്ന അപകടത്തിൽ 22 കാരിയായ രക്ഷിതയാണ് മരിച്ചത്

സിഡ്‌നിയിൽ നടന്ന റോഡപകടത്തിൽ തെലങ്കാന സ്വദേശിനി മരിച്ചു
ഹൈദരാബാദ്:തെലങ്കാനയിലെ നഗർ കുർനൂൾ സ്വദേശിനി സിഡ്‌നിയിൽ നടന്ന റോഡപകടത്തിൽ കൊല്ലപ്പെട്ടു. 2020 ഡിസംബർ 31ന് നടന്ന അപകടത്തിൽ 22 കാരിയായ രക്ഷിതയാണ് മരിച്ചത്. രക്ഷിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉന്നത പഠനത്തിനായി കഴിഞ്ഞ വർഷം നവംബറിലാണ് തെലങ്കാനയിൽ നിന്നും കുട്ടി സിഡ്‌നിയിലേക്ക് പോയത്. രക്ഷിത ഓടിച്ചിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽ പെട്ടത്. ഹൈദരാബാദിലുള്ള കുടുംബം രക്ഷിതയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു.