ഹൈദരാബാദ്: വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സര്‍വകലാശാലയിലെ ഹിന്ദി പ്രൊഫസർ രവി രഞ്ജനെയാണ് ഗച്ചിബൗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തായ്‌ലന്‍ഡില്‍ നിന്നുള്ള എംഎ ഹിന്ദി വിദ്യാര്‍ഥിനിയോടാണ് രവി രഞ്ജന്‍ അപമര്യാദയായി പെരുമാറിയത്.
വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ കസ്റ്റഡിയില്‍ - ഗച്ചിബൗളി പൊലീസ്
സര്‍വകലാശാലയിലെ ഹിന്ദി പ്രൊഫസർ രവി രഞ്ജന്‍ ആണ് തായ്‌ലന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത്. ഐപിസി 354 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത് ഇയാളെ ഗച്ചിബൗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു
വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ കസ്റ്റഡിയില്‍
പുസ്‌തകം നല്‍കാനായി തന്‍റെ വസതിയിലേക്ക് രവി വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തി ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിച്ചു എന്നാണ് പരാതി. വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പ്രൊഫസർ രവി രഞ്ജനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.
പ്രതിക്കെതിരെ ഐപിസി 354 പ്രകാരം കേസെടുത്തതായി മടപൂർ ഡിസിപി ശിൽപവല്ലി പറഞ്ഞു. പ്രൊഫസറെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. പ്രൊഫസർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സർവകലാശാലയ്ക്ക് മുന്നിൽ ധർണ നടത്തി.
Last Updated : Dec 3, 2022, 2:17 PM IST