ഹൈദരാബാദ്: മൂന്ന് കിലോ ഹെറോയിനുമായി ടാൻസാനിയൻ പൗരൻ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ. ഡിആർഐ സംഘമാണ് ഇയാളെ പിടികൂടിയത്. 19.5 കോടി രൂപ വിലവരുന്ന ഹെറോയിനാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
മൂന്ന് കിലോ ഹെറോയിനുമായി ടാൻസാനിയൻ പൗരൻ ഹൈദരാബാദിൽ പിടിയിൽ - ഹൈദരാബാദിൽ പിടിയിൽ
19.5 കോടി രൂപ വിലവരുന്ന ഹെറോയിനാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്
മൂന്ന് കിലോ ഹെറോയിനുമായി ടാൻസാനിയൻ പൗരൻ ഹൈദരാബാദിൽ പിടിയിൽ
also read:ഭാരത് ബയോടെക് മൂന്നാം ഘട്ട പരീക്ഷണ റിപ്പോർട്ട് സമർപ്പിച്ചു
തിങ്കളാഴ്‌ച്ച പുലർച്ചെ ജോഹന്നാസ്ബർഗിൽ നിന്ന് ദോഹ വഴിയുള്ള വിമാനത്തിലാണ് ഇയാൾ എത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ഇയാൾക്കെതിരെ ലഹരി നിരോധന നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.