ഹൈദരാബാദ്:സൈദാബാദില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പ്രതിയായ പല്ലക്കോണ്ട രാജുവെന്നയാളെ വാറങ്കൽ ജില്ലയിലെ ഘാൻപൂരിലെ റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഗരത്തിൽ എല്ലായിടത്തും പോസ്റ്ററുകൾ ഉള്ളതിനാൽ രക്ഷപ്പെടാനാകില്ലെന്ന് കരുതി ഇയാള്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് ഭാഷ്യം. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇയാള്‍ അയല്‍വാസിയായ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌തത്.