ഹൈദരാബാദ്: സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹൈദരാബാദ് പൊലീസിന്‍റെ 'ഷീ' യൂണിറ്റിന്‍റെ പുതിയ സംരംഭം. ശനിയാഴ്‌ച മുതൽ പ്രവർത്തനം ആരംഭിച്ച 'സാത് സാത് അബ് ഔർ ഭി പാസ്' എന്ന പുതിയ സംരംഭം സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ ഉദ്ഘാടനം ചെയ്‌തു.
ഹൈദരാബാദ് പൊലീസ് 'ഷീ' ടീമിന്‍റെ 7ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ സ്ത്രീ സുരക്ഷ സംരംഭം ആരംഭിച്ചത്.
2014 ഒക്‌ടോബർ 24ന് ആരംഭിച്ച ഷീ ടീം സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ മികച്ച പ്രകടനം കാഴ്‌ചവച്ചുവെന്നും ഈ ആശയം കേരളം, മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും പ്രാവർത്തികമാക്കിയെന്നും ഹൈദരാബാദ് പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ് പറയുന്നു.