ഹൈദരാബാദ് :ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് പൊതുസ്ഥലത്ത് രണ്ട് പേരെ അതിധാരുണമായി കല്ലുകൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതി പിടിയിൽ. ഹൈദരാബാദ് നമ്പള്ളി പബ്ലിക് ഗാർഡൻസ് സ്വദേശി മുഹമ്മദ് ഖദീറിനെയാണ് ഹൈദരാബാദ് സിറ്റി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 31 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തബണ്ട എക്സ് റോഡിന് സമീപമുള്ള ഫുട്പാത്തിൽ താമസിക്കുന്ന വ്യക്തിയോട് ഇയാൾ പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിച്ചപ്പോൾ പ്രതി അയാളെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരണപ്പെട്ടയാളുടെ പോക്കറ്റിൽ നിന്ന് ഖദീർ 150 രൂപയും മോഷ്ടിച്ചു.