കേരളം

kerala

ETV Bharat / bharat

'ഖത്തറിൽ കുടുങ്ങിയ മകളെ രക്ഷിക്കണം'; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കുടുംബം

കഴിഞ്ഞ 20 മാസമായി ഖത്തറിലെ ദോഹയില്‍ കുടുങ്ങി കിടക്കുന്ന മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

Hyderabad mother urges MEA to rescue daughter news  hyderabad mother write letter external affairs ministry news  daughter stuck qatar mother write letter news  hyderabad woman stuck qatar news  ഖത്തര്‍ ദോഹ ഹൈദരാബാദ് സ്വദേശി കുടുങ്ങി വാര്‍ത്ത  ഹൈദരാബാദ് സ്വദേശി ഖത്തര്‍ കുടുങ്ങി വാര്‍ത്ത  വിദേശകാര്യ മന്ത്രി കത്ത് ഹൈദരാബാദ് സ്വദേശി വാര്‍ത്ത  ഹൈദരാബാദ് സ്വദേശി കത്ത് വിദേശകാര്യ മന്ത്രി വാര്‍ത്ത  ഹൈദരാബാദ് സ്വദേശി ഖത്തര്‍ ദോഹ വാര്‍ത്ത
'ഖത്തറിൽ കുടുങ്ങിയ മകളെ രക്ഷിക്കണം'; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കുടുംബം

By

Published : Jun 22, 2021, 1:21 PM IST

ഹൈദരാബാദ്: ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഹൈദരാബാദ് സ്വദേശിയെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കുടുംബം. കഴിഞ്ഞ 20 മാസമായി ദോഹയിൽ കുടുങ്ങിക്കിടക്കുന്ന മകൾ അലിയ ബീഗത്തെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് അതിഗ ബീഗം വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് കത്തയച്ചു. തൊഴിലുടമ ആലിയയെ ഉപദ്രവിക്കുകയാണെന്നും താമസസൗകര്യം നല്‍കുന്നില്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.

ജോലി തേടി ദോഹയിലേക്ക്

ഒരു ബ്യൂട്ടി പാർലറിൽ ജോലി ലഭിച്ചതിനെ തുടര്‍ന്ന് 2018 നവംബറിലാണ് അലിയ ദോഹയിലെത്തുന്നത്. തുടര്‍ന്ന് 14 മാസം അവിടെ ജോലി ചെയ്‌തു. പിന്നീട് ജോലി ചെയ്‌തിരുന്ന പാർലർ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ആറുമാസം 'ബ്ലാക്ക് സലൂൺ' എന്ന ബ്യൂട്ടി പാർലറിൽ ജോലി ചെയ്‌തു. ആ സമയത്ത് ആലിയയ്ക്ക് കൃത്യമായ ശമ്പളം, ചികിത്സ, ഭക്ഷണം, താമസ സൗകര്യം എന്നിവയൊന്നും ലഭിച്ചില്ലെന്ന് കുടുംബം ആരോപിയ്ക്കുന്നു.

Also read: അഫ്ഗാൻ വിഷയം; യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ്‌ശങ്കർ നാളെ സംസാരിക്കും

ജയില്‍, പീഡനം

2020 ഓഗസ്റ്റിൽ രോഗബാധിതയായ ആലിയയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ തൊഴിലുടമ ആലിയയുടെ മേൽ കേസ് ഫയൽ ചെയ്‌തതിനെ തുടര്‍ന്ന് ആറ് മാസത്തേക്ക് ആലിയയെ റയാൻ ജയിലിടച്ചുവെന്നും കുടുംബം പറയുന്നു. പിന്നീട് ജയില്‍ മോചിതയായെങ്കിലും തൊഴില്‍ ഉടമ രണ്ട് മാസത്തേക്ക് വീട്ടുജോലിക്കാരിയായി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഈ വര്‍ഷം ജനുവരി മുതല്‍ ഒരു റെസ്‌റ്റോറന്‍റില്‍ ജോലി ചെയ്യുന്ന ആലിയയെ പുതിയ തൊഴിലുടമ ഉപദ്രവിക്കുകയും താമസസൗകര്യം നല്‍കുന്നില്ലെന്നും കുടുംബം പറയുന്നു. മകളെ രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

For All Latest Updates

ABOUT THE AUTHOR

...view details