ഹൈദരാബാദ്: കൊവിഡ് കെയര്‍ സെന്‍ററാക്കി ഹൈദരാബാദിലെ സ്‌ജിദ്-ഇ-മുഹമ്മദ് അഹ്‌ലെ ബദീസ് പള്ളി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളില്‍ കിടക്കള്‍ ലഭ്യമാകാതെ വന്നതോടെയാണ് പള്ളി കൊവിഡ് കെയര്‍ സെന്‍ററാക്കി മാറ്റിയത്. ഹെല്‍പ്പിങ് ഹാന്‍റ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. നിലവില്‍ 40 കിടക്കകളാണ് കേന്ദ്രത്തില്‍ സജ്ജമാക്കിയിരിക്കുന്നത് എന്നാല്‍ കിടക്കകളുടെ എണ്ണം 65 വരെയാക്കാമെന്ന് ഫൗണ്ടേഷന്‍ വക്താവ് ഡോ.മുഹമ്മദ് ആരിഫ് പറഞ്ഞു.
ഹൈദരാബാദില്‍ മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്‍ററാക്കി - covid bads
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ല. 40 കിടക്കകളാണ് കേന്ദ്രത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.
ഹൈദരാബാദില്‍ മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്‍ററാക്കി
Read more: തെലങ്കാനയിൽ 3,821 പേർക്ക് കൂടി കൊവിഡ്
രോഗികളെ നിരീക്ഷിക്കുന്നതിന് പ്രത്യേകം ആരോഗ്യ പ്രവര്‍ത്തകരേയും ഡോക്‌ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വേണ്ട പ്രതിരോധ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ഇവിടെ സജ്ജമാണ്. മതത്തിന്‍റെ അതിര്‍വരമ്പുകളില്ലാതെ എല്ലാവര്‍ക്കും ഇവിടെ ചികിത്സ ഉറപ്പാണ്. ചികിത്സയും ഭക്ഷണവും പൂര്‍ണമായും സൗജന്യമാണെന്നും ഫൗണ്ടേഷന്‍ വക്താവ് ഡോ.മുഹമ്മദ് ആരിഫ് പറഞ്ഞു.