കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് മെട്രോ സർവീസുകള്‍ പുനരാരംഭിക്കും;സമയക്രമത്തില്‍ മാറ്റം - hyderabad metro services rescheduled

തെലങ്കാനയിൽ അടുത്ത 10 ദിവസത്തേക്ക് കൂടി ലോക്ക്‌ഡൗൺ നീട്ടി.

തെലങ്കാന ലോക്ക്‌ഡൗൺ  തെലങ്കാന ലോക്ക്‌ഡൗൺ വാർത്ത  ലോക്ക്ഡൗൺ വാർത്ത  തെലങ്കാന മെട്രോ  ഹൈദരാബാദ്‌ മെട്രോ വാർത്ത  ഹൈദരാബാദ്‌ മെട്രോ പ്രവർത്തിക്കും  തെലങ്കാന ലോക്ക്ഡൗൺ നീട്ടി  ഹൈദരാബാദ്‌ മെട്രോ  hyderabad metro  hyderabad metro news  telegana news  telegana lockdown news  telegana lockdown  hyderabad metro rescheduled  hyderabad metro services rescheduled  hyderbad metro service time
ഹൈദരാബാദ് മെട്രോ സർവീസ് സമയ പരിമിതിയോടെ പ്രവർത്തിക്കും

By

Published : May 31, 2021, 7:26 AM IST

ഹൈദരാബാദ്: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ കൊവിഡ് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കും. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12.45 വരെയാകും മെട്രോ സർവീസ് നടത്തുക. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സുരക്ഷ ഉദ്യോഗസ്ഥരുമായി യാത്രക്കാർ സഹകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. തെലങ്കാനയിൽ ലോക്ക്ഡൗൺ പത്ത് ദിവസത്തേക്കാണ് സർക്കാർ നീട്ടിയത്.

READ MORE:ലോക്ക്ഡൗൺ 10 ദിവസത്തേക്ക് നീട്ടി തെലങ്കാന സർക്കാർ

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ അടുത്ത 10 ദിവസത്തേക്ക് നീട്ടാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിലവിലെ കർഫ്യൂ ഇളവ് രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 2 മണി മുതൽ അടുത്ത ദിവസം രാവിലെ ആറ് മണി വരെ കർശനമായി ലോക്ക്ഡൗൺ നടപ്പാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ABOUT THE AUTHOR

...view details