ഹൈദരാബാദ്:പാകിസ്ഥാനിലേക്ക് അനധികൃതമായി കടന്നുവെന്ന കേസിൽ കഴിഞ്ഞ നാല് വർഷമായി പാകിസ്ഥാൻ ജയിലിൽ കഴിയുകയായിരുന്ന ഇന്ത്യൻ യുവാവിന് ഒടുവിൽ മോചനം. ഹൈദരാബാദ് സ്വദേശിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ പ്രശാന്താണ് ഇന്‍റർനെറ്റിലൂടെ പരിചയപ്പെട്ട തന്‍റെ കാമുകിയെ കാണുന്നതിനായി 2017ൽ നിയമവിരുദ്ധമായി പാകിസ്ഥാനിലേക്ക് പ്രവേശിച്ചത്.
നാല് വർഷത്തെ പാകിസ്ഥാൻ ജയിൽ വാസത്തിന് ശേഷം ഇന്ത്യൻ യുവാവിന് മോചനം - പ്രശാന്ത്
ഹൈദരാബാദ് സ്വദേശിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ പ്രശാന്താണ് ഇന്‍റർനെറ്റിലൂടെ പരിചയപ്പെട്ട തന്‍റെ കാമുകിയെ കാണുന്നതിനായി 2017ൽ നിയമവിരുദ്ധമായി പാകിസ്ഥാനിലേക്ക് പ്രവേശിച്ചത്.
വിവരം അറിഞ്ഞയുടൻ പ്രശാന്തിന്‍റെ പിതാവ് ബാബുറാവു മകന്‍റെ മോചനത്തിനായി നിരവധി ശ്രമങ്ങൾ നടത്തി. 2019 ൽ ബാബുറാവു സൈബരാബാദ് പൊലീസ് കമ്മിഷണർ വി. സി. സഞ്ജനാറുമായി കൂടിക്കാഴ്‌ച നടത്തി മകനെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. അദ്ദേഹത്തിന്‍റെ ഇടപെടലിലൂടെ വിഷയം കേന്ദ്ര സർക്കാരിനെ ബോധിപ്പിക്കുകയും ഒടുവിൽ നിരവധി ശ്രമങ്ങൾക്ക് ശേഷം പാകിസ്ഥാൻ അധികൃതർ വാഗാ അതിർത്തിയിൽ പ്രശാന്തിനെ ഇന്ത്യൻ അധികാരികൾക്ക് കൈമാറി. ഇന്ന് വൈകുന്നേരം പ്രശാന്ത് സ്വദേശമായ ഹൈദരാബാദിലെത്തും.
Also Read:കൊവിഡ് : ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ്