കേരളം

kerala

ETV Bharat / bharat

ഒരു വർഷം കൊണ്ട് ആറ് ലക്ഷം രൂപയുടെ ഇഡലി ഓർഡർ ചെയ്‌ത് ഹൈദരാബാദ് സ്വദേശി; റിപ്പോർട്ടുമായി സ്വിഗ്ഗി - Idli report

8,428 പ്ലേറ്റ് ഇഡലികളാണ് ഹൈദരാബാദ് സ്വദേശി ഓർഡർ ചെയ്‌തത്. 2022 മാർച്ച് 30 മുതൽ 2023 മാർച്ച് 25 വരെ സ്വിഗ്ഗിക്ക് ലഭിച്ച ഓർഡറുകളുടെ കണക്ക് പ്രകാരമാണ് ഇത്.

Hyderabad  ഇഡലി  ലോക ഇഡലി ദിനം  ഒരു വർഷം കൊണ്ട് ആറ് ലക്ഷം രൂപയുടെ ഇഡലി  റെക്കോഡ് ഇഡലി ഓർഡർ  സ്വിഗ്ഗി  സൊമാറ്റോ  കൊവിഡ്  swiggy  swiggy report  Hyderabad man orders Idli swiggy report  Idli  Idli report  world idli day
ഇഡലി

By

Published : Mar 31, 2023, 7:45 AM IST

ഹൈദരാബാദ്: ഒറ്റ ക്ലിക്കില്‍ അവശ്യ സാധനങ്ങൾ വീട്ടിലെത്തുന്നതിലേക്ക് വരെ നമ്മുടെ സാങ്കേതിക വിദ്യ വളർന്നിരിക്കുന്നു. ഇലക്‌ട്രോണിക് സാധനങ്ങൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, വസ്‌ത്രങ്ങൾ എന്നിങ്ങനെ എല്ലാം വിരൽത്തുമ്പിൽ ഇപ്പോൾ ലഭ്യമാണ്. തിരക്കേറിയ ജീവിതത്തിൽ ഇത്തരം സാങ്കേതികവിദ്യകൾ ഏറെ പ്രയോജനകരമാണ്. കൂടുതൽ ആളുകളും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് ഇഷ്‌ടപ്പെട്ട ഭക്ഷണം ഇഷ്‌ടപ്പെട്ട റെസ്റ്റോറന്‍റിൽ നിന്ന് വീട്ടിലെത്തിക്കുന്നതിനായാണ്. ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകൾക്കാണ് ജനപ്രീതി കൂടുതൽ.

കൊവിഡ് കാലത്ത് കൂടുതൽ ആളുകളും ഭക്ഷണത്തിന് സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകളെയാണ് ആശ്രയിച്ചിരുന്നത്. ഓൺലൈനിൽ പ്രിയപ്പെട്ട ഭക്ഷണം ഓർഡർ ചെയ്‌ത് കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും. പ്രദേശത്തെ ആശ്രയിച്ച് നമ്മുടെ രാജ്യത്തെ ഭക്ഷണ വിഭവങ്ങൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും 'ഇഡലി' രാജ്യത്തുടനീളം വളരെ പ്രചാരമുള്ള പ്രഭാത ഭക്ഷണമാണ്.

Also read:ചൂട് ഇഡ്‌ലിയും ചമ്മന്തിയും കഴിക്കാൻ തോന്നുന്നുണ്ടാ? ദേ ഈ എടിഎമ്മിലേക്ക് കയറിക്കോ

ഇഡലിയും ചട്‌ണിയും സാമ്പാറും കോമ്പോ ഇഷ്‌ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ആരോഗ്യത്തിന് ഏറെ നല്ലതായ ഇഡലി സ്വാദിന്‍റെ കാര്യത്തിലും മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെ പലർക്കും ഇഡലിയോട് പ്രിയമാണ്. ജോലിക്ക് പോകുന്ന ദമ്പതികൾ, ബാച്ചില്ലർമാർ, കുടുംബങ്ങൾ എന്നിങ്ങനെ പല തരം ജീവിതരീതി നയിക്കുന്നവരുടെ തിരക്കേറിയ ഷെഡ്യൂളുകൾ കാരണം ഭക്ഷണം പലപ്പോഴും ഓർഡർ ചെയ്‌ത് കഴിക്കുകയാണ് പതിവ്.

ഒരു വര്‍ഷത്തില്‍ ആറ് ലക്ഷം രൂപയുടെ ഇഡലി:എന്നാൽ അതിശയകരമായ ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി. മാർച്ച് 30ന് ലോക ഇഡലി ദിനം പ്രമാണിച്ച് വിഭവത്തെ കുറിച്ചുള്ള വാർഷിക റിപ്പോർട്ട് സ്വിഗ്ഗി പുറത്തിറക്കി. ഇത് പ്രകാരം ഒരു വ്യക്തി ഒരു വർഷത്തിനുള്ളിൽ 8,428 പ്ലേറ്റ് ഇഡലികൾ ഓർഡർ ചെയ്‌തു എന്നാണ് കണക്ക്. അതായത് ഒരു വർഷത്തിനുള്ളിൽ ഇയാൾ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഇഡലികൾ ഓർഡർ ചെയ്‌തു.

ഹൈദരാബാദിൽ നിന്നുള്ള ഒരു ഉപഭോക്താവാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ ആറ് ലക്ഷം രൂപയുടെ ഇഡലികൾ ഓർഡർ ചെയ്‌തത്. ഹൈദരാബാദിൽ നിന്ന് മാത്രമല്ല, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ഇയാൾ ഇഡലി ഓർഡർ ചെയ്‌തിട്ടുണ്ട്. 2022 മാർച്ച് 30നും 2023 മാർച്ച് 25നും ഇടയിലുള്ള ഇഡലി ഓർഡറുകളുടെ കണക്ക് എടുത്ത ശേഷമാണ് സ്വിഗ്ഗി റിപ്പോർട്ട് തയ്യാറാക്കിയത്.

Also read:പുതുവത്സരത്തില്‍ ബിരിയാണി വില്‍പനയില്‍ റെക്കോഡിട്ട് സ്വിഗ്ഗി ; കൂടുതല്‍പേര്‍ തെരഞ്ഞെടുത്തത് ഹൈദരാബാദി

ഈ 12 മാസത്തിനിടെ 3.3 കോടി പ്ലേറ്റ് ഇഡലിയാണ് സ്വിഗ്ഗി എത്തിച്ചത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ഓർഡറുകൾ കൂടുതലായി എത്തിയതെന്നും കമ്പനി വെളിപ്പെടുത്തി. അതിനുശേഷം കൊൽക്കത്ത, കൊച്ചി, മുംബൈ, കൊയമ്പത്തൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് ഇഡലി ഓർഡറുകൾ ഏറ്റവും കൂടുതൽ. അതേസമയം, ഭൂരിഭാഗം ആളുകളും സ്വിഗ്ഗിയിൽ നിന്നാണ് മസാല ദോശ വാങ്ങിയതെന്നും കമ്പനി റിപ്പോർട്ടിൽ പറയുന്നു.

ABOUT THE AUTHOR

...view details