ചെന്നൈ: പാക് കടലിടുക്കിൽ 30 കിലോമീറ്റർ 13 മണിക്കൂർ 40 മിനിറ്റുകൊണ്ട് നീന്തി പൂർത്തിയാക്കി റെക്കോഡിട്ട് ഹൈദരാബാദ് സ്വദേശിനി. 48കാരിയായ ശ്യാമള ഗോലിയാണ് റെക്കോഡിന് ഉടമയായത്. ശ്രീലങ്കൻ ഭാഗമായ തലൈമന്നർ മുതൽ തമിഴ്‌നാട്ടിലെ ധനുഷ്കോടി വരെയാണ് ശ്യാമള നീന്തിയത്. തലൈമന്നറിൽ നിന്ന് പുലർച്ചെ 4:10ന് നീന്തൽ ആരംഭിച്ച ശ്യാമള വൈകുന്നേരം 5:50നാണ് ധനുഷ്കോടിയിലെ അരിചൽ മുനായ് ബീച്ചിൽ എത്തിയത്.
പാക് കടലിടുക്കിൽ 30 കിലോമീറ്റർ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിതയായി ഹൈദരാബാദ് സ്വദേശി ശ്യാമള - റെക്കോർഡിട്ട് ഗോലി
ശ്രീലങ്കൻ തീരത്തെ തലൈമന്നർ മുതൽ തമിഴ്‌നാട്ടിലെ ധനുഷ്കോടി വരെ നീന്തിയാണ് 48കാരിയായ ശ്യാമള ഗോലി റെക്കോഡിട്ടത്.
ഭാഗ് കടലിടുക്ക് നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിതയായി ശ്യാമള
പാക് കടലിടുക്കിൽ നീന്തി റെക്കോഡിടുന്ന ഇന്ത്യൻ ആദ്യത്തെ വനിതയും ലോകത്തിലെ രണ്ടാമത്തെ വനിതയുമാണ് ശ്യാമള. ഇതുവരെ 13 പേരാണ് പാക് കടലിടുക്കിലൂടെ നീന്തിക്കയറിയിട്ടുള്ളത്.