ഹൈദരാബാദ്: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുംബൈയ്ക്ക് തൊട്ടു പിന്നിലായി രണ്ടാംസ്ഥാനത്ത് ഹൈദരാബാദ് നഗരം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്(Hyderabad just behind Mumbai in financial crime).
2022ല്‍ മുംബൈയില്‍ 6,960 സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹൈദരാബാദിലാകട്ടെ ഇതിന്‍റെ എണ്ണം 6,015ആണ്. പൊലീസുകാര്‍ ഈ കേസുകളില്‍ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പൊലീസ് മെല്ലെപ്പോക്ക് തുടരുന്നു. 6015 കേസുകളില്‍ 38.2ശതമാനം കേസുകളില്‍ മാത്രമാണ് പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്(ranks 1st in infidelity).
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ 90 ശതമാനവും വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമാണ്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2,956 എണ്ണത്തിലും തെളിവില്ല. സാമ്പത്തിക കുറ്റകൃത്യകേസുകളില്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ചകള്‍ നടക്കുന്നതും ഹൈദരാബാദിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1328 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഒത്തുതീര്‍പ്പിലെത്തിയത്(3rd in cybercrime).
സൈബര്‍ കുറ്റകൃത്യസൂചികയില്‍ നഗരത്തിന് മൂന്നാംസ്ഥാനമാണുള്ളത്. രേഖകള്‍ പ്രകാരം ബംഗളുരു(9,940), മുംബൈ(4,724), ഹൈദരാബാദ്(4,436), എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ള നഗരങ്ങളിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്ക്.