ഹൈദരാബാദ്:ലോക വൃക്ഷ നഗരങ്ങളുടെ പട്ടികയിലിടം പിടിച്ച് ഹൈദരാബാദ് വീണ്ടും. അർബർ ഡേ ഫൗണ്ടേഷനും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനുമാണ് അംഗീകാരം നല്‍കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ഹൈദരാബാദിന് ഈ അംഗീകാരം ലഭിക്കുന്നത്.
ഹൈദരാബാദ് വീണ്ടും ലോക വൃക്ഷ നഗരങ്ങളുടെ പട്ടികയില്‍ - ഹൈദരാബാദ് സിറ്റി
അർബർ ഡേ ഫൗണ്ടേഷനും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ചേർന്ന് 'ലോകത്തിലെ വൃക്ഷ നഗരങ്ങളിൽ' ഒന്നായി ഹൈദരാബാദിനെ അംഗീകരിച്ചു
![ഹൈദരാബാദ് വീണ്ടും ലോക വൃക്ഷ നഗരങ്ങളുടെ പട്ടികയില്‍ Hyderabad gets Tree Cities of the World tag Tree Cities of the World Hyderabad city ലോകത്തിലെ വൃക്ഷ നഗരങ്ങൾ ഹൈദരാബാദിനെ 'ലോകത്തിലെ വൃക്ഷ നഗരങ്ങളിൽ' ഒന്നായി അംഗീകരിച്ചു ഹൈദരാബാദ് സിറ്റി ഹൈദരാബാദിന് അംഗീകാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15004480-100-15004480-1649822157070.jpg)
'ലോകത്തിലെ വൃക്ഷ നഗരങ്ങളിൽ' ഒന്നായി ഹൈദരാബാദ്
നഗരവികസന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാർ ട്വീറ്റ് ചെയ്‌താണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3,50,56,635 മരങ്ങളാണ് ഹൈദരാബാദിൽ നട്ടുപിടിപ്പിച്ചത്.
Also read: തെലങ്കാന ഇനി ട്രാൻസ്‌ജെൻഡറുകള്‍ക്ക് 'അഭിമാന ഇടം'; സംരക്ഷണ സെൽ ഉദ്ഘാടനം ചെയ്‌ത് ഡി.ജി.പി