കേരളം

kerala

ETV Bharat / bharat

ടിക് ടോക് സൗഹൃദം ട്വിസ്റ്റായി ; യുവാവിന്‍റെ രണ്ടാം വിവാഹം ആദ്യഭാര്യയുടെ സഹായത്തോടെ, ഇപ്പോള്‍ 'കുടുംബ റീലില്‍' മൂവരും - national news

ആന്ധ്രാപ്രദേശിൽ യുവാവിന്‍റെ രണ്ടാം വിവാഹം ആദ്യ ഭാര്യയുടെ സഹായത്തോടെ. പൂവണിഞ്ഞത് വർഷങ്ങൾ നീണ്ട പ്രണയം. കഥയിൽ താരമായി ടിക് ടോക്

husband second marriage with the first wife s help  ടിക് ടോക്ക് ഒന്നിപ്പിച്ച മൂന്നുപേർ  ജീവിത കഥയുമായി ഒരു നായകനും രണ്ട് നായികമാരും  ഭർത്താവിന്‍റെ വിവാഹം ആദ്യ ഭാര്യയുടെ സഹായത്തോടെ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  tik tok real love story  andra pradesh news  national news  malayalam news
ടിക് ടോക്ക് ഒന്നിപ്പിച്ച മൂന്നുപേർ: സിനിമയെ വെല്ലുന്ന ജീവിത കഥയുമായി ഒരു നായകനും രണ്ട് നായികമാരും

By

Published : Sep 22, 2022, 8:19 PM IST

അമരാവതി : ആന്ധ്രാപ്രദേശിൽ ടിക് ടോക്കിലൂടെ വേറിട്ടൊരു പ്രണയ സാഫല്യം. യുവാവിന്‍റെ രണ്ടാം വിവാഹം ആദ്യ ഭാര്യയുടെ സഹായത്തോടെ. കഥ ഇങ്ങനെയാണ്.

വർഷങ്ങൾക്ക് മുൻപ് ടിക് ടോക്കിലൂടെയാണ് അംബേദ്‌കർ നഗർ നിവാസിയായ യുവാവും പ്രണയിനി, വിശാഖപട്ടണം സ്വദേശിനിയും ആദ്യമായി കണ്ടുമുട്ടുന്നത്. രണ്ടുപേരും ടിക് ടോക് അഭിനേതാക്കളാണ്. ഇരുവരുടേയും വീഡിയോകളിലൂടെ അവർ പരസ്‌പരം ഇഷ്‌ടപ്പെട്ടു.

ഇടയ്‌ക്കുവച്ച് യുവാവ് അപ്രത്യക്ഷനായി. അയാളെ പറ്റി യാതൊരു വിവരവും ഇല്ലാതെ വന്നപ്പോൾ യുവതി തിരക്കി ഇറങ്ങി. ഒടുവിൽ അവർ കണ്ടുമുട്ടുമ്പോഴേക്കും യുവാവ് വിവാഹിതനായിരുന്നു. കടപ്പ സ്വദേശിനിയായ ആദ്യ ഭാര്യയുമൊത്ത് കപ്പിൾ വീഡിയോസുമൊക്കെയായി സന്തുഷ്‌ട ജീവിതം നയിക്കുന്ന കാമുകനെ കണ്ട് തിരിച്ചുമടങ്ങാനിരിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നു.

ടിക് ടോക് സൗഹൃദം ട്വിസ്റ്റായി ; യുവാവിന്‍റെ രണ്ടാം വിവാഹം ആദ്യഭാര്യയുടെ സഹായത്തോടെ, ഇപ്പോള്‍ 'കുടുംബ റീലില്‍' മൂവരും

യുവതി തന്‍റെ പ്രണയ കഥ യുവാവിന്‍റെ ആദ്യ ഭാര്യയെ അറിയിച്ചു. കഥ കേട്ട് മനസലിഞ്ഞ ഭാര്യ സ്വന്തം ഭർത്താവിനേയും അദ്ദേഹത്തിന്‍റെ പ്രണയിനിയേയും ഒന്നിപ്പിക്കാൻ തീരുമാനിച്ചു. സ്വന്തം ഭർത്താവിനെ വരനായൊരുക്കി ആ വിവാഹവും നടത്തി യുവാവിന്‍റെ ആദ്യ പ്രണയിനിയെ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യ ഭാര്യ സ്വീകരിച്ചു.

ഒടുവിൽ മൂന്നുപേരും ഒന്നിച്ചുള്ള റീലുകൾ, സന്തുഷ്‌ട ജീവിതം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ദക്കിലി മണ്ഡലിലാണ് രസകരമായ ഈ വിവാഹം നടന്നത്. കല്യാണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്.

ABOUT THE AUTHOR

...view details