ധർഭംഗ (ബിഹാർ) : മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ ഭർത്താവ് ഭാര്യയുടെ തലമൊട്ടയടിച്ച് മുഖത്ത് ചായം തേച്ച് റോഡിലൂടെ വലിച്ചിഴച്ചു. ധർഭംഗ ജില്ലയിലെ ഛപ്കഹി ഝജ്റ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തല മുണ്ഡനം ചെയ്ത് തലയുടെ ഒരു വശത്തും മുഖത്തിന്റെ ഒരു വശത്തും വെള്ള ചായം പൂശി മറുവശത്ത് കരി പുരട്ടി യുവതിയെ ഭർത്താവ് വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. ഗ്രാമത്തിലെ മുഴുവൻ തെരുവുകളിലൂടെയും യുവതിയെ നടത്തിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വലിയ ജനക്കൂട്ടം ഇവരെ പിന്തുടരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഒരാള്‍പോലും ഈ നിഷ്ഠൂര കൃത്യം ചോദ്യം ചെയ്യുകയോ തടയുകയോ ചെയ്തില്ല.