ഭിവാടി (ഹരിയാന) : ഭാര്യ എല്ലാ ദിവസവും തന്നെ തല്ലുന്നെന്നും പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ച് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ അജിത്ത് സിംഗാണ് ഭിവാടി കോടതില്‍ ഹര്‍ജി നല്‍കിയത്. ഭാര്യ ക്രിക്കറ്റ് ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും മറ്റും അജിത്തിനെ തല്ലുന്ന സിസിടിവി ദൃശ്യങ്ങളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി.
ഭാര്യ മര്‍ദിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍ ഒമ്പത് വര്‍ഷം മുമ്പാണ് സോനിപത്ത് സ്വദേശിനിയായ യുവതിയെ അജിത്ത് പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പിന്നീട് അകാരണമായി ഭാര്യ ദേഷ്യപ്പെടാന്‍ തുടങ്ങി. ഇതിനിടെ ഇവര്‍ക്ക് ഒരു കുട്ടി പിറന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ആക്രമണം ഏറിവന്നു. തന്‍റെ പേരില്‍ ഫ്ലാറ്റ് വാങ്ങണം എന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. എന്നാല്‍ ഒരു സ്കൂള്‍ അധ്യാപകനായ തനിക്ക് അതിന് കഴിയില്ലെന്ന് ഭാര്യയോട് പറഞ്ഞു.
Also Read: ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമം ; ഭാര്യ അറസ്റ്റില്‍
ഇതോടെ ആക്രമണം കൂടുകയായിരുന്നു. നാണക്കേട് ഭയന്ന് ഇത്രയും നാള്‍ ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ലെന്നും ഇയാള്‍ വിശദീകരിക്കുന്നു. ചിലപ്പോള്‍ എന്തെങ്കിലും കാര്യം പറഞ്ഞും ചില സമയങ്ങളില്‍ അകാരണമായും ഇവര്‍ ആക്രമിക്കാറുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു. കയ്യില്‍ കിട്ടുന്നത് എന്തായാലും അതുകൊണ്ടാണ് തല്ലുന്നത്.
തന്‍റെ എട്ട് വയസുള്ള മകന്‍റെ ഭാവി ഓര്‍ത്താണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. തനിക്ക് നീതി വേണമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് തനിക്ക് മനസിലായി. ഇക്കാരണത്താലാണ് വീട്ടില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നും അധ്യാപകന്‍ പറയുന്നു.
കുറച്ച് നാളുകളായി താന്‍ നേരിട്ട ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ തെളിവായി ഇദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച കോടതി കേസ് അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ സംസ്ഥാന പൊലീസിനോട് ഉത്തരവിട്ടു.