രാംപൂർ:ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ വിജയം ആഘോഷിക്കുകയും ഇന്ത്യൻ ടീമിനെ അവഹേളിക്കുന്ന രീതിയിൽ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകി. രാംഗഞ്ച് സ്വദേശി ഇഷാൻ മിയാൻ എന്നയാളാണ് പിണങ്ങിക്കഴിയുന്ന തന്റെ ഭാര്യ റാബിയക്കെതിരെ കേസ് നൽകിയത്.
ഒക്ടോബർ 24ന് നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപിച്ചിരുന്നു. ഇതിൽ ആവേശഭരിതയായ റാബിയ സാമൂഹ്യമാധ്യമം വഴി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കളിയാക്കുന്ന തരത്തിൽ പങ്കുവച്ച പോസ്റ്റ് കണ്ടപ്പോൾ തനിക്ക് വളരെ വിഷമം തോന്നിയെന്നും ഇതിനെ തുടർന്നാണ് ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും ഇഷാൻ പറയുന്നു.