ബെംഗളൂരു: കർണാടകയിലെ കനകപുരയിൽ ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്‌തു. മൈസൂരിൽ ബിസിനസ് നടത്തുന്ന സതീഷ്, കനകപുര ബെസ്‌കോം ഡിവിഷണൽ ഓഫീസിൽ അസിസ്‌റ്റന്‍റായി ജോലി ചെയ്‌തിരുന്ന നന്ദിനി എന്നിവരാണ് മരിച്ചത്.
ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചു; പിന്നാലെ ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്‌തു - karnataka covid
രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഭാര്യയുടെ ആത്മഹത്യ
രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ബസവേശ്വര നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. സതീഷിന്‍റെ അമ്മ മരിച്ചതിന് പിന്നാലെയാണ് കൊവിഡ് സതീഷിന്‍റെ ജീവനും കവർന്നത്. സതീഷിന്‍റെ മരണം അറിഞ്ഞ മൂന്നു മാസം ഗർഭിണിയായ ഭാര്യ നന്ദിനി തൂങ്ങി മരിക്കുകയായിരുന്നു.