ബെംഗളൂരു:കൊവിഡ് ബാധിച്ച് മരിച്ച ഭർത്താവിൻ്റെ വിയോഗം താങ്ങാനാവാതെ മൂന്ന് മാസം ഗർഭിണിയായ ഭാര്യ തൂങ്ങിമരിച്ചു. കർണാടകയിലെ കനകപുരയിലാണ് സംഭവം. കനകപുര ബെസ്‌കോം ഡിവിഷണൽ ഓഫിസ് അസിസ്റ്റൻ്റായിരുന്ന നന്ദിനി (28) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് വർഷം മുൻപാണ് ബിസിനസുകാരനായ സതീഷിനെ യുവതി വിവാഹം കഴിച്ചത്. കഴിഞ്ഞ ആഴ്‌ചയാണ് സതീഷിൻ്റെ അമ്മക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സമ്പർക്ക പട്ടികയിലൂള്ള സതീഷിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് ചികിത്സയിലിരിക്കെ ഇരുവരും മരിക്കുകയായിരുന്നു.
ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഗർഭിണിയായ ഭാര്യ തൂങ്ങിമരിച്ചു
കനകപുര ബെസ്‌കോം ഡിവിഷണൽ ഓഫിസ് അസിസ്റ്റൻ്റായിരുന്ന നന്ദിനി (28) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചു: പിന്നാലെ മൂന്ന് മാസം ഗർഭിണിയായ ഭാര്യയും തൂങ്ങിമരിച്ചു
Also Read: അന്തർ സംസ്ഥാന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക സർക്കാർ
ഭർത്താവിൻ്റെ മരണശേഷം മാനസികമായി തകർന്ന നന്ദിനി അമ്മയുടെയും അനുജത്തിയുടെയും സംരക്ഷണയിലായിരുന്നു. കഴിഞ്ഞ ദിവസം മുറിയിൽ കയറി കതകടച്ച നന്ദിനിയെ ഏറെ നേരം കഴിഞ്ഞും കാണാതെ വന്നപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.