ബെംഗളൂരു (കർണാടക): കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് സ്വന്തം ഭാര്യയെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചതായി പരാതി. ബെംഗളൂരു സ്വദേശിനിയായ 28കാരിയാണ് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ബസവനഗുഡി വനിത പൊലീസ് സ്റ്റേഷനിൽ (Basavanagudi Womens Police Station) പരാതി നൽകിയത്. 10 ലക്ഷം രൂപയും ഭാര്യയുടെ ശമ്പളവും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ആരോപിക്കുന്നു (Husband Blackmailed Wife And Threatened To Publish Private Scenes).
Husband Blackmailed Wife : ഭര്‍ത്താവ് കിടപ്പറ ദൃശ്യങ്ങള്‍ വച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തു; പരാതിയുമായി യുവതി - ബെംഗളൂരു ബ്ലാക് മെയില്‍
Husband Threatened To Publish Private Scenes : ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും അതേ രീതിയിൽ പെരുമാറാൻ ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്‌തു. ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി ആരോപിച്ചു.
Published : Oct 7, 2023, 8:13 PM IST
2022 നവംബറിലാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇവര്‍ ഹണിമൂണിനായി തായ്‌ലൻഡിലേക്ക് പോയി. അവിടെ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും അതേ രീതിയിൽ പെരുമാറാൻ ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്‌തു. മദ്യം കുടിക്കാന്‍ നിർബന്ധിച്ചു. ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ദൃശ്യങ്ങൾ താനറിയാതെ മൊബൈൽ ഫോണിൽ പകർത്തിയതായും ഇരയായ യുവതി പരാതിയിൽ ആരോപിച്ചു.
വിവാഹത്തിന് മുമ്പ് സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയുണ്ടെന്ന് ഇയാൾ കള്ളം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞപ്പോഴാണ് ഭർത്താവ് തൊഴിൽരഹിതനാണെന്ന് അറിയുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ല. അതിനിടെ തന്‍റെ ശമ്പളം ഭര്‍ത്താവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റാനും വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കൊണ്ടുവരാനും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു. ബസവനഗുഡി വനിത പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.