ബെംഗളൂരു: മയക്കുമരുന്ന് ഇടപാടിൽ ഭർത്താവിനെ പൊലീസ് പിടികൂടിയതിനെ തുടർന്ന് മയക്കുമരുന്ന് കച്ചവടം തുടർന്ന് നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 27കാരിയായ നഗ്മയെയാണ് കലാസിപാളയ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 13 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
വിശാഖപട്ടണത്തിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ബെംഗളൂരുവിൽ വിൽക്കുന്ന നഗ്മയുടെ ഭർത്താവ് മുജ്ജുവിനെ ജെ ജെ നഗർ പൊലീസ് ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചിരുന്നു. ഭർത്താവ് അറസ്റ്റിലായതിന് ശേഷം അതേ വഴി നഗ്മയും തെരഞ്ഞെടുക്കുകയായിരുന്നു.
തുടർന്ന് നഗ്മ അമ്മയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു. വിശാഖപട്ടണത്ത് ഒരു ദിവസം മുറിയിൽ താമസിച്ച് കഞ്ചാവ് വാങ്ങി പിറ്റേന്ന് ബസിൽ ബംഗളൂരുവിലേക്ക് വരും. അമ്മയ്‌ക്കും കുട്ടികൾക്കും ഒപ്പം പോകുന്നതിൽ സംശയം തോന്നാത്തതിനാൽ പൊലീസ് പരിശോധന നടത്തിയില്ല. തുടർന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഉപയോഗിച്ച് നഗ്മ ബെംഗളൂരുവിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തി.
മാർച്ച് 20ന് വിശാഖപട്ടണത്ത് നിന്ന് കഞ്ചാവുമായി എത്തിയ നഗ്മയെ കലാസിപാളയയിലെ കാർണവൽ സർക്കിളിന് സമീപം തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചിരുന്നു. തുടർന്ന് നഗ്മയിൽ നിന്ന് 26 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പ്രതിയെ പിടികൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കഞ്ചാവ് വില്‍പന വ്യാപകം: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അതിഥി തൊഴിലാളി കോട്ടയത്ത് പിടിയിലായിരുന്നു. അസം സ്വദേശി മന്നാസ് അലിയാണ് കഞ്ചാവ് ചെടി വളർത്തിയ കേസിൽ പിടിയിലായത്. കോട്ടയം ജില്ലയിൽ ചെങ്ങളത്ത് കുമ്മനം കരയിൽ കളപ്പുരക്കടവ് ജങ്ഷന് സമീപം അതിഥി തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടിയും കൈവശം സൂക്ഷിച്ചിരുന്ന 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി.