കേരളം

kerala

ETV Bharat / bharat

മരിച്ചെന്ന് ഡോക്‌ടർ വിധിയെഴുതി; 109 കാരി 7 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് - ദേശീയ വാർത്തകൾ

ജനുവരി 31 ന് കുടുംബവും ഡോക്‌ടറും മരിച്ചെന്ന് വിധിയെഴുതിയ വൃദ്ധയ്‌ക്ക് ശവസംസ്‌കാരത്തിന് തൊട്ടുമുൻപ് ബോധം വീണ്ടെടുക്കുകയായിരുന്നു

109 years old women  old women comes back to life after declared death  national news  malayaalm news  dadi comes back to life  old women asked chaat after come back to life  snack  മരിച്ചെന്ന് ഡോക്‌ടർ വിധിയെഴുതി  107 വയസുകാരിയായ വൃദ്ധ  മരിച്ചെന്ന് കരുതിയ വൃദ്ധ ജീവിത്തിലേയ്‌ക്ക്  വൃദ്ധ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ
മരിച്ചെന്ന് കരുതിയ 109 കാരി ജീവിത്തിലേയ്‌ക്ക് മടങ്ങിയെത്തി

By

Published : Feb 3, 2023, 3:59 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 109 വയസുകാരിയായ വൃദ്ധ മരിച്ചെന്ന് ഡോക്‌ടർ വിധിയെഴുതി ഏഴ്‌ മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. റൂർക്കിയിലെ മംഗ്‌ളൂർ പ്രദേശത്തെ നർസൻ ഖുർദ് ഗ്രാമത്തിലാണ് സംഭവം. 109 കാരിയായ ഗ്യാൻ ദേവി ഏതാനും ആഴ്‌ചകളായി അനാരോഗ്യവതിയായിരുന്നു.

ജനുവരി 31 ന് ബോധരഹിതയായി ഇവർ നിലത്തു വീണു. കുടുംബാംഗങ്ങൾ ഡോക്‌ടറെ വിവരം അറിയിക്കുകയും ഡോക്‌ടർ പരിശോധിച്ച ശേഷം ഗ്യാൻ ദേവി മരണപ്പെട്ടതായി ഉറപ്പാക്കുകയും ചെയ്‌തു. തുടർന്ന് ബന്ധുക്കളും കുടുംബാംഗങ്ങളും വൃദ്ധയെ കാണാൻ എത്തുകയും ശവസംസ്‌കാരത്തിന്‍റെ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്‌തിരുന്നു.

എന്നാൽ ഏഴ്‌ മണിക്കൂറിന് ശേഷം ഗ്യാൻ ദേവിയെ ശ്‌മശാനത്തിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപ് അവർ കണ്ണുകൾ തുറന്ന് ബോധം വീണ്ടെടുക്കുകയായിരുന്നു. ആദ്യം എല്ലാവരും അമ്പരന്നെങ്കിലും പിന്നീട് സന്തോഷത്തിലായി. സ്വബോധം വീണ്ടെടുത്ത ശേഷം ഗ്യാൻ ദേവി ഇഷ്‌ടപ്പെട്ട ആഹാരം കഴിക്കണമെന്നാണ് കുടുംബത്തോട് ആദ്യം ആവശ്യപ്പെട്ടത്. ഭക്ഷണം കഴിച്ച ശേഷം അവർ സംസാരിക്കാനും തുടങ്ങിയെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ABOUT THE AUTHOR

...view details