ഭോപ്പാല്‍ : മധ്യപ്രദേശില്‍ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്‌ത്രിയുടെ ചികിത്സയ്‌ക്ക് വിധേയയായ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍. വിഷയത്തില്‍ അന്വേഷണം നടത്തി ഒരാഴ്‌ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഛത്തര്‍പൂര്‍ ജില്ല കലക്‌ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ഇന്ദിര മാളവ്യയുടെ മകളാണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. വൃക്കരോഗം ബാധിച്ച മകള്‍ക്ക് ചികിത്സ തേടിയാണ് ഇന്ദിര മാളവ്യ ഛത്തര്‍പൂരിലെത്തിയത്. ധീരേന്ദ്ര ശാസ്‌ത്രിയെ സന്ദര്‍ശിച്ച് അസുഖ വിവരങ്ങളെല്ലാം വിശദീകരിച്ചതോടെ അദ്ദേഹം പെണ്‍കുട്ടിയുടെ മുഖത്ത് ഭഭൂതി (മുഖത്ത് പുരട്ടുന്ന ഒരുതരം ചാരം) പുരട്ടുകയും അതിലൂടെ കുട്ടി രോഗമുക്തയാകുമെന്നും പറയുകയും ചെയ്‌തു. ഭഭൂതി പുരട്ടിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.