ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ എട്ടോളം പേര്‍ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ രാത്രി 10.20 ഓടെയാണ് സംഭവം. ഇവിടുത്തെ ഒരു റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ജലാറ്റിൻ സ്‌റ്റിക്കുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ശരീരങ്ങൾ ചിന്നി ചിതറി.
കര്‍ണാടകയിലെ ശിവമോഗയിൽ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു
ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ രാത്രി 10.20 ഓടെയാണ് സംഭവം. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ജിലാറ്റിൻ സ്‌റ്റിക്കുമായി എത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
കര്‍ണാടകയിലെ ശിവമോഗയിൽ സ്ഫോടനം എട്ട് പേർ കൊല്ലപ്പെട്ടു
പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ പുറത്തേക്കിറങ്ങി ഓടി. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നാടാണ് ശിവമോഗ. റോഡുകള്‍ വിണ്ടു കീറി, വീടുകളുടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു. ജില്ലാ കലക്‌ടറും എസ് പിയും സംഭവ സ്ഥലം സന്ദർശിച്ചു.
Last Updated : Jan 22, 2021, 9:41 AM IST