ശ്രീനഗർ: ജമ്മുകശ്‌മീരിലെ പൂഞ്ച് ജില്ലയിലെ തീവ്രവാദികളുടെ ഭൂഗർഭ ഒളിത്താവളത്തിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി. പൊലീസും സൈന്യവും സംയുക്തമായി നിയന്ത്രണ രേഖയിൽ നടത്തിയ ഓപ്പറേഷനിലാണ് ആയുധശേഖരം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ ഒരു എകെ -56 റൈഫിൾ, 30 റൗണ്ട് വെടിമരുന്ന്, രണ്ട് ചൈനീസ് പിസ്‌റ്റളുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
പൂഞ്ചിൽ നിന്ന് വൻ ആയുധശേഖരം കണ്ടെത്തി - arms and ammo seized in Poonch
പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധശേഖരം കണ്ടെത്തിയത്.
പൂഞ്ചിൽ വൻ ആയുധശേഖരം