ദിസ്‌പൂർ: ചിരാഗ് ജില്ലയിൽ നിന്ന് ഏഴ് കിലോ സ്‌ഫോടക വസ്‌തുക്കൾ, രണ്ട് തോക്കുകൾ തുടങ്ങിയവ കണ്ടെടുത്തു. പുതുതായി രൂപം കൊണ്ട തീവ്രവാദ സംഘടനയായ ലിബറേഷൻ ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് കേഡർമാർക്ക് വേണ്ടിയുള്ളതാണ് ഈ ആയുധങ്ങളെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) എൽആർ ബിഷ്നോയ് പറഞ്ഞു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
അസമിലെ ചിരാഗിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു - ചിരാഗിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ
സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തു.

അസമിലെ ചിരാഗിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു
സുരക്ഷ സേനയെയും വിഐപികളെയുമാണ് ഇവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. റുനിഖത്ത പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.