ചണ്ഡീഗഡ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഹരിയാനയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും നവംബർ 30 വരെ അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം സംസ്ഥാനത്ത് 2,212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,09,251 ആയി ഉയർന്നു. 20 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,113 ആകുകയും ചെയ്തു. ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നിവിടങ്ങളിൽ കൂടുതൽ കൊവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തിയ ജില്ലകൾ സന്ദർശിക്കാൻ കേന്ദ്രം നാല് ഉന്നതതല സംഘങ്ങളെ അയച്ചിട്ടുണ്ട്.
ഹരിയാനയിൽ നവംബർ 30 വരെ സ്കൂളുകൾ അടച്ചിടും - Anil Vij
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിലാണ് ഹരിയാനയിലെ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്.
കൊവിഡ് 19: ഹരിയാനയിൽ നവംബർ 30 വരെ സ്കൂളുകൾ അടച്ചിടും
സംസ്ഥാനത്ത് ആരംഭിച്ച കോവാക്‌സിൻ മൂന്നാം ഘട്ട പരീഷണത്തിനുള്ള ആദ്യ സന്നദ്ധപ്രവർത്തകനാകാൻ വാഗ്‌ദാനം ചെയ്ത ആരോഗ്യമന്ത്രി അനിൽ വിജ് ഇന്ന് കോവാക്‌സിന്‍റെ ട്രയൽ ഡോസ് സ്വീകരിച്ചു. മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇന്ത്യയിലുടനീളം 26,000 വോളന്‍റിയർമാർ പങ്കെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ട്രയൽ വോളന്‍റിയർമാർക്ക് ഏകദേശം 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് ഇൻട്രാമസ്കുലാർ കുത്തിവയ്പ്പുകൾ നൽകും.
Last Updated : Nov 20, 2020, 5:28 PM IST