കേരളം

kerala

ETV Bharat / bharat

Hrithik Roshan Photographs Girlfriend Saba Azad: 'അവന്‍റെ ഫോട്ടോഗ്രഫിയെ കുറ്റം പറയാനാകില്ല'; ഹൃത്വിക് പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കിട്ട് സബ അസാദ് - Saba Azad Instagram post

Saba lauds Hrithik for his photography skills റെസ്‌റ്റോറന്‍റില്‍ നിന്നുള്ള തന്‍റെ ചിത്രങ്ങള്‍ ഇൻസ്‌റ്റഗ്രാമില്‍ പങ്കുവച്ച് സബ അസാദ്. ചിത്രങ്ങള്‍ പകര്‍ത്തിയ ഹൃത്വിക് റോഷനെ അഭിനന്ദിച്ച് സബ...

Saba Azad  പോര്‍ക്ക് ഡിഷ് നുണഞ്ഞ് സബ അസാദ്  ഹൃത്വിക്കിന്‍റെ ഫോട്ടോഗ്രഫിയെ അഭിനന്ദിച്ച് കാമുകി  സബ അസാദ്  ഹൃത്വിക്ക് റോഷന്‍  ഹൃത്വിക് റോഷനെ അഭിനന്ദിച്ച് സബ  Hrithik Roshan and his girlfriend Saba Azad  Saba revealing Hrithik special photography skills  Saba Azad Instagram post  Saba Azad bacon post
Saba Azad gives shoutout to beau Hrithik Roshan

By ETV Bharat Kerala Team

Published : Sep 18, 2023, 5:12 PM IST

ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് പേരുകളാണ് ഹൃത്വിക് റോഷനും സബ അസാദും (Hrithik Roshan and his girlfriend Saba Azad). സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പലപ്പോഴും, പോസ്‌റ്റുകള്‍ പങ്കുവച്ച് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്.

ഇപ്പോഴിതാ സബയുടെ (Saba Azad) പുതിയ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്‍റെ കാമുകന്‍ ഹൃത്വിക് റോഷന്‍ (Hrithik Roshan) പകര്‍ത്തിയ ഒരുകൂട്ടം ചിത്രങ്ങളുമായാണ് സബ തിങ്കളാഴ്‌ച ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയത്. ഹൃത്വിക്കിന്‍റെ ഫോട്ടോഗ്രഫി കഴിവുകളെ അഭിനന്ദിക്കാനും സബ മറന്നില്ല (Saba revealing Hrithik special photography skills). മനോഹരമായൊരു കുറിപ്പും സബ പങ്കുവച്ചിട്ടുണ്ട്.

Also Read:കാമുകിക്ക്‌ ഗൃഹാതുരത്വം! പിസയും പാസ്‌തയും അയച്ച്‌ ഹൃത്വിക്കിന്‍റെ കുടുംബം

Saba Azad Instagram post: 'ഓ, സസ് സ്‌ക്രോഫ ഡൊമസ്‌ടിക്കസ് (Sus Scrofa Domesticus - വളര്‍ത്തു പന്നി), ഞാന്‍ നിന്നെ എങ്ങനെ സ്‌നേഹിക്കും.. ഞാൻ വഴികൾ എണ്ണട്ടെ!! മറ്റൊരു വിധത്തിൽ പറഞ്ഞാൽ - നിങ്ങൾക്ക് എന്നെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ബേക്കണിനടുത്ത് (ബേക്കണ്‍ - ഉപ്പ് ചേര്‍ത്ത് ഉണ്ടാക്കുന്ന പന്നി ഇറച്ചി) നോക്കുക !!

ഞാന്‍ ഭക്ഷണം കഴിക്കുന്നത് പകര്‍ത്താനുള്ള ഹൃത്വിക്കിന്‍റെ പ്രത്യേക കഴിവില്‍ ഒരിക്കലും പരാതിപ്പെടാന്‍ കഴിയില്ല. സ്ത്രീകൾ ഭക്ഷണം കഴിക്കുന്നതിന്‍റെ നല്ല ഫോട്ടോകൾ ഒരിക്കലും ഉണ്ടാകില്ല!! സ്‌ത്രീകളിലെ ചെന്നായ!! യമ്മീ യം യം!!!' -ഇപ്രകാരമാണ് സബ അസാദ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത് (Saba Azad bacon post).

Also Read:കാമുകിക്കൊപ്പം റോക്കറ്റ് ബോയ്‌സ്‌ 2 സ്‌ക്രീനിംഗില്‍ ഹൃത്വിക് റോഷനും; സബയുടെ ലുക്കിന് ട്രോള്‍

ചിത്രത്തില്‍ കറുപ്പ് നിറമുള്ള ഒരു ക്രോപ്പ് ടോപ്പും ചാര നിറമുള്ള ക്യാപുമാണ് സബ ധരിച്ചിരിക്കുന്നത്. ബേക്കണ്‍ കഴിക്കുന്ന സബ, ഹൃത്വിക്കിന്‍റെ ക്യാമറയ്‌ക്ക് പോസ്‌ ചെയ്യുന്നതാണ് പങ്കുവച്ച ചിത്രങ്ങളില്‍ കാണാനാവുക.

Fans commented on Saba Azad bacon post: പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി രംഗത്തെത്തി. 'ഹൃത്വിക് ഒരു മികച്ച ഫോട്ടോഗ്രാഫറാണ്' -ഒരു ആരാധകന്‍ കുറിച്ചു. 'നിങ്ങളുടെ ഭാവങ്ങൾ മനോഹരമാണ്' -മറ്റൊരാള്‍ കുറിച്ചു. 'നിങ്ങളുടെ മുഖത്തേയ്‌ക്ക് ഒന്ന് നോക്കൂ, എത്ര നിഷ്‌കളങ്കമാണ്. വളരെ സുന്ദരിയാണ്' -മറ്റൊരു ആരാധകന്‍ കുറിച്ചു.

Saba Azad shares birthday celebration pics: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൃത്വിക്കിന്‍റെ അനന്തരവള്‍ സുരനികയുടെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും സബ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സുരനികയ്‌ക്കും, ഹൃത്വിക്കിന്‍റെ സഹോദരി പഷ്‌മിന റോഷനും ഒപ്പമുള്ള ചിത്രമാണ് സബ പങ്കുവച്ചത്. പിറന്നാള്‍ ആഘോഷ ചിത്രത്തില്‍ ചുവന്ന സ്ലീവ്‌ലെസ് ടോപ്പും ബീജ് പാന്‍റ്‌സുമാണ് സബ ധരിച്ചിരുന്നത്.

Also Read:സബ ആസാദുമായുള്ള ഹൃത്വിക് റോഷന്‍റെ വിവാഹം ഈ വര്‍ഷം?, ട്വീറ്റ് വൈറല്‍

ABOUT THE AUTHOR

...view details