Hrithik Roshan Fighter transformation:ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ വരാനിരിക്കുന്ന ഏരിയല്‍ ആക്ഷന്‍ ത്രില്ലര്‍ 'ഫൈറ്ററി'ന്റെ തിരക്കിലാണിപ്പോള്‍ താരം. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഇന്ത്യൻ എയർഫോഴ്സ് പൈലറ്റിന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഇതിനായുള്ള കഠിനമായ ഫിറ്റ്നസ് പരിശീലനത്തിലാണ് ഹൃത്വിക്.
Hrithik Roshan fitness trainer:ഫിസിക് ട്രാന്സ്ഫോര്മേഷന് സ്പെഷ്യലിസ്റ്റായ പ്രശ്സ സെലിബ്രിറ്റി പരിശീലകന് ക്രിസ് ഗെതിന് ആണ് ഹൃത്വിക്കിന്റെ ഫിറ്റ്നസ് പരിശീലകന്. 'ഫൈറ്ററി'ലെ കഥാപാത്രത്തിന് ആവശ്യമായ രൂപാന്തരത്തിനായി തന്റെ പരിശീലകനൊപ്പം ജിമ്മില്‍ കഠിനമായ പരിശീലനം നടത്തിയിരുന്നു താരം.
Kris Gethin trains Hrithik Roshan:കഴിഞ്ഞ ആറ് മാസത്തോളമായി ക്രിസിനൊപ്പം തീവ്രമായ പരിശീലനത്തിലാണ് ഹൃത്വിക്. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പരിശീലകന് അമേരിക്കയിലേയ്ക്ക് മടങ്ങി. ഫൈറ്റർ ഗെറ്റപ്പിനായി, 12 ആഴ്ചത്തെ കഠിനമായ ശരീര പരിവർത്തന ദിനചര്യയായിരുന്നു ക്രിസിന്റേത്.
Hrithik Roshan thanks to fitness trainer:ഈ സാഹചര്യത്തില്‍ പരിശീലകന് നന്ദി അറിയിച്ച് ഹൃത്വിക് റോഷന് ഇന്‍സ്റ്റഗ്രാമിലെത്തി. ക്രിസിനെ പ്രശംസിച്ച് കൊണ്ട്, തന്റെ പരിശീലകന്റെ അറിവും അഭിനിവേഷവും തുടങ്ങി മികച്ച ഗുണണങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. ക്രിസിനൊപ്പം താന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹൃത്വിക് കുറിച്ചു.
Hrithik Roshan Instagram post:'എന്റെ സുഹൃത്തും പരിശീലകനുമായ ക്രിസ് ഗെതിന്, അദ്ദേഹത്തിന്റെ യുഎസിലെ വീട്ടിലേയ്ക്ക് മടങ്ങുന്നു. ഞങ്ങളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ 10 ആഴ്ചകള്‍ കൂടി ബാക്കിയുണ്ട്. ഞങ്ങളുടെ ആറ് മാസത്തെ കഠിനാധ്വാനം ഇതിന്റെ പിന്നിലുണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സംതൃപ്തനാകാനോ, ആര്‍ജവം നേടാനോ, പ്രേരണ നേടാനോ, എല്ലാറ്റിലും ഉപരി കൂടുതല്‍ സമാധാനം പുലര്‍ത്താനോ എനിക്ക് കഴിയുമായിരുന്നില്ല.
Hrithik Roshan sharess fitness pics:ഇതിന് മാംസപേശികള്‍ കൊണ്ട് വളരെ കുറച്ച് മാത്രമെ ചെയ്യാനുള്ളു. മനസ്സ് കൊണ്ടും ഹൃദയം കൊണ്ടുമാണ് കൂടുതല്‍ ചെയ്യാനുള്ളത്. ക്രിസ്, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ജോലിയോടുള്ള നിങ്ങളുടെ സമഗ്രതയ്ക്കും ജിമ്മിലേയ്ക്ക് നിങ്ങള്‍ കൊണ്ടുവരുന്ന അറിവിനും ജ്ഞാനത്തിനും നന്ദി. ലോകത്തിന് നിങ്ങളെ പോലുള്ള കൂടൂതല്‍ പുരുഷന്മാരെ ആവശ്യമുണ്ട്. അത് ഉറപ്പാണ്.
Hrithik Roshan with fitness trainer Kris Gethin:സത്യം പറഞ്ഞാൽ, പരിവർത്തനങ്ങൾക്കായി നിങ്ങളോടൊപ്പം കൂടുതൽ പ്രവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയില്ല. നന്നായിരിക്കുക സുഹൃത്തേ. ഞാന്‍ ഉടനെ നിങ്ങളെ കാണും.'-പരിശീലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃത്വിക് റോഷന് കുറിച്ചു. പരിശീലകനൊപ്പമുള്ളൊരു വീഡിയോയും ഹൃത്വിക് പങ്കുവച്ചിട്ടുണ്ട്.
Fans commented on Hrithik s body transformation: പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഹൃത്വിക്കിന്റെ പോസ്റ്റിന് പരിശീലകന് ക്രിസും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. 'നന്ദി സുഹൃത്തേ. നിങ്ങളുടെ നല്ല ഗെറ്റപ്പുകള്‍ക്കും, ബൈസെപ്പുകള്ക്കും നൃത്തച്ചുവടുകള്ക്കുമായി ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് എല്ലായ്പ്പോഴും സന്തോഷകരമാണ്. നിങ്ങളുടെ ഈ രൂപാന്തരത്തിനായി എനിക്ക് ഇനിയും കാത്തിരിക്കാനാകില്ല.' -ഇപ്രകാരമായിരുന്നു ക്രിസ് ഗെതിന്റെ കമന്റ്.
Hrithik Roshan work with Kris Gethin:2011ല്‍ ഹൃത്വിക്കിനെ ഒരു തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ വ്യക്തി കൂടിയായിരുന്നു ക്രിസ്. അതിന് ശേഷം ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. 'ക്രിഷ് 4'നായി ഹൃത്വിക് റോഷന്, ക്രിസിനൊപ്പം പ്രവര്‍ത്തിക്കും.
Fighter release: ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ഫൈറ്റര്‍' പുറത്തിറങ്ങുക. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണിപ്പോള്‍. 2024 ജനുവരി 25നാണ് 'ഫൈറ്റര്‍' തിയേറ്ററുകളില്‍ എത്തുക.
Also Read:'അവിശ്വസനീയമായ കാഴ്ച, ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകള്‍'; പഠാനെ പുകഴ്ത്തി ഹൃത്വിക് റോഷന്