ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2023 (IIFA) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മെയ് 26, 27 ദിനങ്ങളിലായായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. മെയ് 26ന് ഐഐഎഫ്‌എ റോക്ക്‌സ് ഇവന്‍റും, മെയ് 27ന് അവാര്‍ഡ് നൈറ്റുമായിരുന്നു. ഐഐഎഫ്‌എ റോക്ക്‌സ് ഇവന്‍റില്‍ നിരവധി താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവച്ചു.
ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, വിക്കി കൗശൽ, വരുൺ ധവാൻ, അഭിഷേക് ബച്ചൻ, നോറ ഫത്തേഹി, സാറാ അലി ഖാൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ അവാര്‍ഡ് നൈറ്റില്‍ അവരുടെ സാന്നിധ്യം അറിയിച്ചു.
ഐഐഎഫ്‌എ അവാര്‍ഡ് 2023ല്‍ ഹൃത്വിക്ക് റോഷനും ആലിയ ഭട്ടുമാണ് മികച്ച നടനും മികച്ച നടിയും. 'വിക്രം വേദ' എന്ന സിനിമയിലെ പ്രകടനത്തിന് ഹൃത്വിക് റോഷനും 'ഗംഗുഭായ് കത്യവാഡി' എന്ന സിനിമയിലെ മികവുറ്റ പ്രകടനത്തിന് ആലിയ ഭട്ടും പുരസ്‌കാരത്തിന് അര്‍ഹമായി. അഭിഷേക് പതക് സംവിധാനം ചെയ്‌ത അജയ് ദേവ്ഗണിന്‍റെ ത്രില്ലര്‍ ചിത്രം 'ദൃശ്യം 2' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ മാധവന്‍ സംവിധാനം ചെയ്‌ത 'റോക്കട്രി: ദി നമ്പി എഫക്‌ട്' എന്ന സിനിമയിലൂടെ മാധവന് മികച്ച സംവിധായകനുള്ള ഐഐഎഫ്‌എ അവാര്‍ഡും ലഭിച്ചു.
ഐഐഎഫ്‌എയുടെ അവാര്‍ഡ് നൈറ്റില്‍ നിരവധി വലിയ വിജയങ്ങൾ ഉണ്ടായി. ഐഐഎഫ്‌എ 2023ലെ മുഴുവന്‍ വിജയികളുടെയും പട്ടിക നോക്കാം-
- മികച്ച ചിത്രം - ദൃശ്യം 2
- മികച്ച സംവിധായകന്‍ - ആര്‍ മാധവന്‍, റോക്കട്രി: ദി നമ്പി ഇഫക്‌ട്
- മികച്ച നടന്‍ - ഹൃത്വിക് റോഷന്‍, വിക്രം വേദ
- മികച്ച നടി - ആലിയ ഭട്ട്, ഗംഗുഭായ് കത്യവാഡി
- മികച്ച സഹ നടന്‍ - അനില്‍ കപൂര്‍, ജുഗ് ജുഗ് ജീയോ
- മികച്ച സഹ നടി - മൗനി റോയി, ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന്: ശിവ
- മികച്ച പുതുമുഖ താരം (പുരുഷന്‍) - ബബില്‍ ഖാന്‍, (ഖാല); ശാന്തനു മഹേശ്വരി, (ഗംഗുഭായി കത്യവാടി)
- മികച്ച പുതുമുഖ താരം (സ്‌ത്രീ) - ഖുശാലീ കുമാര്‍, (ധോഘ: റൗണ്ട് ദി കോര്‍ണര്‍)
- മികച്ച പിന്നണി ഗായകന്‍ - അരിജിത് സിംഗ്, ഗാനം - കേസരിയ, ചിത്രം - ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന്: ശിവ
- മികച്ച പിന്നണി ഗായിക - ശ്രേയ ഘോഷാല്‍, ഗാനം- റാസിയ, ചിത്രം - ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന്: ശിവ
- മികച്ച ഗാനം- പ്രീതം ചക്രവര്‍ത്തി, ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന്: ശിവ
- മികച്ച ഗാന രചയിതാവ്- അമിതാഭ് ഭട്ടാചാര്യ, ഗാനം- കേസരിയ, ചിത്രം - ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന്: ശിവ
- മികച്ച കഥ (ഒറിജിനല്‍) - ജസ്‌മീത് കീ റീന്‍, പര്‍വീസ് ശൈഹ് (ഡാര്‍ലിംഗ്‌സ്)
- മികച്ച കഥ (അഡാപ്‌റ്റഡ്) - ആമില്‍ കീയന്‍ ഖാന്‍, അഭിഷേക് പതക് (ദൃശ്യം 2)
- ഔട്ട്‌സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്‍റ് ഇന്‍ റീജിയണല്‍ സിനിമ - റിതേഷ് ദേശ്‌മുഖ്, ജെനീലിയ ഡിസൂസ (വെഡ്)
- ഔട്ട്‌സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്‍റ് ഇന്‍ ഇന്ത്യന്‍ സിനിമ - കമല്‍ ഹാസന്‍
- ഔട്ട്‌സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്‍റ് ഫോര്‍ ഫാഷന്‍ ഇന്‍ സിനിമ - മനീഷ് മല്‍ഹോത്ര
Also Read:ഐഐഎഫ്‌എ അവാര്‍ഡ്‌സ് : മികച്ച നടനായി ഹൃത്വിക് റോഷന്‍, പുരസ്‌കാരം വിക്രം വേദയിലെ പ്രകടനത്തിന്