നിങ്ങൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) ഒരു ഉപഭോക്താവാണെങ്കിൽ യോനോ അപ്ലിക്കേഷൻ (YONO Mobile Application) ഉപയോഗിക്കാൻ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കാരണം, എസ്‌ബിഐയിൽ (SBI) പണമിടപാടുമായി ബന്ധപ്പെട്ട് ബാങ്കിൽ നേരിട്ട് സന്ദർശിക്കേണ്ടതും ക്യൂ നിൽക്കേണ്ടതുമായ സാഹചര്യം ഒഴിവാക്കാൻ തയ്യാറാക്കിയ ഡിജിറ്റൽ ബാങ്കിങ് സംവിധാനമാണ് (Digital Banking Platform) യോനോ മൊബൈൽ ആപ്പ്. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യോനോ ആപ്പിലൂടെ ഉപയോക്താക്കൾക്ക് നിമിഷം നേരം കൊണ്ട് എവിടെയിരുന്നും പൂർത്തിയാക്കാം.
യോനോ ആപ്പിൽ ലോഗിൻ ചെയ്യാൻ ഉപയോക്താവിന് അവരുടെ എസ്‌ബിഐ എടിഎം കാർഡ് (SBI ATM Card) വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്. ലോഗിൻ ചെയ്‌ത ശേഷം അക്കൗണ്ട് ഇത് വഴി പണം അയക്കാനോ പിൻവലിക്കാനോ അനായാസം ഉപയോക്താക്കൾക്ക് സാധിക്കും. ആപ്പ് സ്‌റ്റോറിൽ (App Store) നിന്നോ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ (Google Play Store) നിന്നോ ഉപഭോക്താക്കൾക്ക് യോനോ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്
യോനോ ആപ്പിലൂടെ പണമയക്കുന്ന രീതി (Money Transfer Through YONO App)
- ആപ്പ് സ്‌റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നോ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യുക
- സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക (Login App)
- തുറന്നു വരുന്ന പ്രധാന പേജിൽ 'Fund Transfer' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- ശേഷം ആവശ്യപ്പെട്ട വിവരങ്ങളും അയക്കേണ്ട തുകയും രേഖപ്പെടുത്തുക.
- MPIN ഉപയോഗിച്ച് ആധികാരികത ഉറപ്പുവരുത്തുക
- ഇതോടെ വിജയകരമായി പണം അയച്ചതിന്‍റെ സന്ദേശം (Money Successfully Transferred) നിങ്ങളുടെ ഫോണിൽ ലഭിക്കും