കേരളം

kerala

ETV Bharat / bharat

വാഹന ഇന്‍ഷുറന്‍സ് എന്തിന്... അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - വാഹന ഇന്‍ഷുറന്‍സ് എങ്ങനെ പുതുക്കാം

ഇന്‍ഷുറന്‍സ് അടയ്‌ക്കാതെ വാഹനം ഓടിച്ചാല്‍ 2000 രൂപയോ തടവോ ആണ് പിഴ. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രീമിയം അടയ്‌ക്കുന്നതാണ് നല്ല രീതി

insurers allow for the policy renewal within 90 days  NCB covers up to 20 per cent per unclaimed year  Vehicle insurance policies  വാഹന ഇന്‍ഷുറന്‍സ് എങ്ങനെ പുതുക്കാം  വാഹന ഇന്‍ഷുറന്‍സ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ
വാഹന ഇന്‍ഷുറന്‍സ് എന്തിന്... അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By

Published : Jun 26, 2022, 7:05 PM IST

ഹൈദരാബാദ്:സ്വന്തമായി സ്വകാര്യ വാഹനങ്ങള്‍ ഉള്ളവരാണ് നമ്മളില്‍ പലരും. വാഹനത്തെ വൃത്തിയായും സുരക്ഷിതമായും കൊണ്ടുനടക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ നിങ്ങളുടെ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധിയെ കുറിച്ച് എത്രപേര്‍ ശ്രദ്ധിക്കാറുണ്ട്.

പുതിയ വാഹനം വാങ്ങുമ്പോള്‍ നിലവില്‍ ഇന്‍ഷുറന്‍സ് ലഭിക്കാറുണ്ട്. എന്നാല്‍ ഇത് നിശ്ചിത കാലത്തേക്ക് മാത്രമാണ്. കാലാവധി എന്ന് കഴിയുമെന്നോ, എന്നാണ് പുതുക്കേണ്ടതെന്നോ മിക്കവരും ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. ഒരു വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ് തൊട്ടടുത്ത മിനുട്ടില്‍ ഉണ്ടാകുന്ന അപകടത്തിന് പോലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

മാത്രമല്ല ഇന്‍ഷുറന്‍സ് അടയ്‌ക്കുന്ന വാഹനങ്ങള്‍ക്ക് മോഷണം പോയാലും, അപകടം ഉണ്ടായാലും സംരക്ഷണം ഉറപ്പാണെന്നുള്ളതാണ് പ്രധാന പ്രത്യേകത. ഇത് വാഹനത്തിനും, യാത്രക്കാരനും, വാഹനം ഓടിച്ചയാള്‍ക്കും ലഭിക്കും. ഫുള്‍ കവര്‍ തേഡ് പാര്‍ട്ടി തുടങ്ങി വിവിധ ഇനം ഇന്‍ഷുറന്‍സുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന് തീരുമാനിക്കാം.

അതിനാല്‍ തന്നെ ഇവയുടെ ഇന്‍ഷുറന്‍സ് പ്രീമിയവും വ്യത്യസ്‌തമായിരിക്കും. ഇന്ന് പല വാഹനങ്ങളും പ്രത്യേകിച്ച് കാറുകള്‍ സുരക്ഷയ്‌ക്കായി ഫൈബര്‍ പോലുള്ള നോണ്‍ മെറ്റല്‍ ഉത്‌പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം ഉത്‌പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്‌ടപരിഹാരം നല്‍കാറില്ല. അപകട ശേഷമാകും മിക്കപ്പോഴും ഉപഭോക്താക്കള്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്നത്.

പോളിസിയെ കുറിച്ച് അറിയണം: അതിനാല്‍ തന്നെ വാഹന ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് പോളിസിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞതിന് ശേഷം മാത്രം ഇന്‍ഷുറന്‍സ് എടുക്കണമെന്നും ഈ രംഗത്തെ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്നാല്‍ ഇതില്‍ എല്ലാം പ്രധാനമാണ് കൃത്യസമയത്ത് ഇന്‍ഷുറന്‍സ് എടുക്കുക എന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മാത്രമല്ല ഇന്‍ഷുറന്‍സ് അടയ്‌ക്കാതെ വാഹനം ഓടിച്ചാല്‍ അടയ്‌ക്കേണ്ട പിഴ 2000 രൂപയോ തടവോ ആണ്. ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രീമിയം അടയ്‌ക്കുന്നതാണ് നല്ല രീതി. അല്ലാത്ത പക്ഷം വീണ്ടും ഇന്‍ഷുറന്‍സ് പുതുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. നേരിട്ടോ വീഡിയോ വഴിയോ ഇന്‍ഷുറന്‍സ് കമ്പനി വാഹനം പരിശോധിച്ച് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ വാഹനത്തിന് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കുകയുള്ളു.

കൃത്യമായി അടച്ചാല്‍ ലാഭം: ഒരു സമ്പൂർണ്ണ വാഹന ഇൻഷുറൻസ് പോളിസിക്ക് നോ ക്ലെയിം ബോണസ് (NCB) നിർണായകമാണ്. ഇത് പ്രീമിയം കുറയ്‌ക്കാൻ സഹായിക്കുന്നു. ക്ലെയിം ചെയ്യാത്ത ഒരു വർഷത്തിൽ 20% വരെ എന്‍സിബി സുരക്ഷ ലഭിക്കും. ക്രമേണ അത് 50 ശതമാനം വരെ വർധിക്കുന്നു. എന്നാല്‍ പോളിസിയുടെ കാലാവധി കഴിഞ്ഞാൽ ഇത് ബാധകമല്ല. എന്നിരുന്നാലും, 90 ദിവസത്തിനുള്ളിൽ പോളിസി പുതുക്കാൻ ഇൻഷുറന്‍സ് കമ്പനികള്‍ അനുവദിക്കും. ആ കാലയളവിൽ പോളിസി പുതുക്കിയാൽ നിങ്ങൾക്ക് എൻസിബി ആനുകൂല്യം നഷ്‌ടമാകില്ല. പ്രീമിയം തുകയിൽ 50 ശതമാനം വരെ കുറവുണ്ടാകുമെന്നതിനാൽ എൻസിബിയുടെ ലാഭം നഷ്‌ടപ്പെടുത്താതെ പോളിസി തുടരണം.

മിക്ക ആളുകളും ഇൻഷുറൻസ് പോളിസികളിൽ താൽപര്യം കാണിക്കുന്നില്ലെന്നതാണ് പ്രധാനം. ഇതോടെ പോളിസികൾ പുതുക്കാൻ മറക്കുന്നു. പല പോളിസികളും റദ്ദാക്കുന്നതിന്‍റെ പ്രധാന കാരണങ്ങൾ ഇവയാണ്. ഇൻഷുറൻസ് കമ്പനികൾ വാഹന ഉടമകളെ ഇൻഷുറൻസ് പുതുക്കണം എന്ന കാര്യം അറിയിക്കാറില്ല. അതിനാല്‍ തന്നെ പോളിസി പുതുക്കുന്നത് ഉപഭോക്താവ് മറക്കും. നിശ്ചിത തിയതിക്ക് ഒരു ദിവസം മുന്‍പെങ്കിലും പോളിസിയുടെ പ്രീമിയം അടച്ചാൽ അനാവശ്യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

ABOUT THE AUTHOR

...view details