ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനുള്ള ഒരു എളുപ്പ വഴിയാണ് ഫ്രൂട്ട്‌സ് ഷേക്കും സ്‌മൂത്തികളും. ഇതില്‍ ഏറ്റവും ഉത്തമമായ ഒന്നാണ് വാഴപ്പഴം ഷേക്ക്. ഏത് കാലത്തും ലഭിക്കുന്ന വാഴപ്പഴം പോഷക സമൃദ്ധമാണ്.
തയ്യാറാക്കാം രുചിയേറും മസാല ബനാന ഷേക്ക് വാഴപ്പഴം കൊണ്ട് വ്യത്യസ്‌തമായൊരു ഷേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍: പാല്‍ (300 മില്ലി ലിറ്റര്‍), ഗരം മസാല (1/2 ടീ സ്‌പൂണ്‍), വാഴപ്പഴം (2 എണ്ണം), വാനില ഐസ്‌ക്രീം (1 കപ്പ്).
തയ്യാറാക്കുന്ന വിധം: ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മിശ്രിതം ഒരു ഗ്ലാസിലേക്ക് പകര്‍ത്തുക. അല്‍പം വനില ഐസ്‌ക്രീം ചേര്‍ത്ത് മുകളില്‍ ഗരം മസാല തൂകി ഭംഗിയാക്കുക. സ്പെഷ്യല്‍ മസാല ബനാന ഷേക്ക് തയ്യാര്‍.