കേരളം

kerala

ETV Bharat / bharat

തുണികളുടെ നിലവാരം എങ്ങനെ ഉറപ്പാക്കാം ? ഒമ്പത് വഴികള്‍...

വസ്‌ത്രത്തിന്‍റെ ഗുണനിലവാരം എങ്ങനെ ഉറപ്പാക്കാം എന്നതിന്‍റെ വിവിധ രീതികള്‍ വിശദീകരിക്കുകയാണ് പ്രശസ്‌ത ഡിസൈനർ പ്രസൻഷ സാഹ

By

Published : Jan 4, 2022, 8:23 PM IST

How to Identify the Quality of Clothes  lifestyle tips  fashion tips  how to check quality of clothes  Prasansha Saha VP Design Reshamandi  വസ്‌ത്രത്തിന്‍റെ നിലവാരം തിരിച്ചറിയാം  കൈത്തറി വസ്‌ത്രങ്ങളുടെ പ്രത്യേകത  തുണികളുടെ ഗുണനിലവാരം ഉറപ്പാക്കാം
തുണികളുടെ നിലവാരം

ഫാഷൻ ലോകം ദിനംപ്രതി മുന്നോട്ട് കുതിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകുക എന്നതിനൊപ്പം തന്നെ പ്രധാനമാണ് മികച്ച ഗുണനിലവാരമുള്ള വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുക എന്നതും. എങ്ങനെ ഒരു മികച്ച വസ്‌ത്രം തെരഞ്ഞെടുക്കാം? വസ്‌ത്രത്തിന്‍റെ ഗുണനിലവാരം എങ്ങനെ ഉറപ്പാക്കാം? വസ്ത്രത്തിന്‍റെ ഗുണനിലവാരം നിർണയിക്കുന്നതിന് നിരവധി രീതികളുണ്ട് എന്നതാണ് വസ്‌തുത. ആ രീതികള്‍ എങ്ങനെയെന്ന് വിശദീകരിക്കുകയാണ് പ്രശസ്‌ത ഡിസൈനർ പ്രസൻഷ സാഹ......

തുണികളുടെ ഗുണനിലവാരം

വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിലെ ഗുണനിലവാരമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന വസ്‌ത്രങ്ങളെക്കാള്‍ പ്രകൃതിദത്ത തുണിത്തരങ്ങളാണ് ഏപ്പോഴും മിക്കച്ചത്. കൃത്രിമ നാരുകളിൽ നിർമ്മിക്കുന്നവയും , പ്രകൃതിദത്ത നാരുകളിൽ നിർമ്മിക്കുന്ന തുണിത്തരങ്ങളും തമ്മിൽ നിലവാരത്തിൽ വലിയ വ്യത്യാസമുണ്ട്. പോളിസ്റ്റർ തുണിത്തരങ്ങള്‍ക്ക് ഇന്ന് പ്രീയമേറുന്നുണ്ടെങ്കിലും, അവ സിൽക്ക്, കോട്ടൺ, ലിനൻ എന്നിവ പോലെ നിലവാരമുളളതല്ല. പ്രകൃതിദത്ത തുണിത്തരങ്ങളേക്കാൾ മികച്ച ഓർഗാനിക് തുണിത്തരങ്ങൾ ഇപ്പോൾ ലഭ്യമാണ് എന്നതും വസ്‌തുതയാണ്. കീടനാശിനികൾ ഉപയോഗിക്കാത്തതിനാൽ, അത് ശരീരത്തിന് ആരോഗ്യകരമാണ് എന്നതും എടുത്ത് പറയേണ്ടതാണ്.

പ്രിന്‍റിങ്ങും കളറുകളും

തുണികള്‍ക്ക് കളർ നൽകാൻ ചില ബ്രാൻഡുകള്‍ കൃത്രിമ ചായങ്ങള്‍ നൽകാറുണ്ട്. ഇത് ഉപഭോക്താവിന്‍റെ ശരീരത്തിനും, ഉപേക്ഷിച്ച് കഴിഞ്ഞാൽ പ്രകൃതിക്കും ദോഷകരമാണ്. ഓർഗാനിക്കായി നിർമ്മിച്ചെടുക്കുന്ന ചായങ്ങള്‍ തന്നെയാണ് അതുകൊണ്ട് വസ്‌ത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം. ഇത് ശരീരത്തിന് മാത്രമല്ല പ്രകൃതിക്കും ഗുണകരമാണ്.

ALSO READ 'ബ്രഹ്‌മാസ്‌ത്രയില്‍ ഒപ്പിടുമ്പോള്‍ ആലിയയുടെ പ്രായം 21, ഇപ്പോള്‍ ആലിയക്ക്‌ 28, റിലീസാകുമ്പോള്‍ 29'

യോഗ്യമായത് തെരഞ്ഞെടുക്കുക

അനുയോജ്യമായതും സുഖകരവുമായ വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് ഏറെ പ്രധാനമാണ്. അതിനാൽ നിലവാരമുള്ള വസ്‌ത്രങ്ങള്‍ക്ക് എപ്പോഴുംപ്രാധാന്യം നൽകുക. ലിനൻ പോലുള്ള പ്രകൃതിദത്ത നാരുകളേക്കാൾ പരുത്തിക്ക് ആഗിരണം കുറവാണ്. വിയർപ്പ് ഉണ്ടെങ്കിലും, സിൽക്ക് സിൽക്ക് വസ്‌ത്രങ്ങള്‍ ശരീരത്ത് നന്നായി പ്രവർത്തിക്കും. പോളിസ്‌റ്റർ വസ്‌ത്രങ്ങൾ പലപ്പോഴും ശ്വസിക്കാൻ കഴിയാത്തതും വിയർപ്പ് ആഗിരണം ചെയ്യാത്തതുമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മനുഷ്യനിർമിത നാരുകളിൽ, സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് ശരീര ദുർഗന്ധമോ ചർമ്മത്തിൽ ചുണങ്ങോ അനുഭവപ്പെടാം.

സ്റ്റിച്ചിംഗും കട്ടിങ്ങും

വസ്‌ത്രത്തിൽ ഉപയോഗിക്കുന്ന സ്റ്റിച്ചിംഗും കട്ടിങ്ങും അതിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഉയർന്ന നിലവാരമുള്ള വസ്‌ത്രങ്ങള്‍ക്ക് തുല്യവും സ്ഥിരതയുള്ളതുമായ തുന്നൽ വരകളുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഒരു വസ്‌ത്രത്തിന്‍റെ ഉൾവശം പൂർത്തിയാക്കാൻ ഒന്നിലധികം തുണികള്‍ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യുമ്പോള്‍, മികച്ച ഗ്രേഡ് വസ്‌ത്രങ്ങള്‍ക്ക് അസംസ്കൃത തുണികൊണ്ടുള്ള അരികുകൾ ഉണ്ടാകില്ല. എന്നാൽ നിലവാരം കുറഞ്ഞ വസ്‌ത്രങ്ങള്‍ക്ക് ഉള്ളിൽ അസംസ്കൃത തുണികൊണ്ടുള്ള അരികുകൾ ഉണ്ടാകും.

യോജിച്ച വസ്‌ത്രങ്ങള്‍

എത്ര നല്ല വസ്‌ത്രമാണെങ്കിലും, അത് ശരിയായ രീതിയിൽ ഇണങ്ങിയില്ലെങ്കിൽ വാങ്ങുന്നതിൽ അർഥമില്ല. വളരെ അയഞ്ഞതോ വളരെ ഇറുകിയതോ ആയ ഒരു വസ്‌ത്രം ആകർഷകമായി തോന്നുന്നില്ല. അതുകൊണ്ട് തന്നെ ശരിയായ ഫിറ്റ് ധരിക്കുന്നത് വളരെ പ്രധാനമാണ്.

സ്റ്റൈലും ഡിസൈനും

നിങ്ങളുടെ അളവുകള്‍ക്ക് അനുസരിച്ച് തുന്നിയെടുക്കുന്ന ഒരു വസ്‌ത്രമാകും റെഡിമെയ്ഡ് തുണിത്തരങ്ങളെക്കാള്‍ നല്ലത്. ചില വസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ നിങ്ങള്‍ മെലിഞ്ഞതായും, മറ്റ് ചിലത് നിങ്ങളെ തടിച്ചതായും തോന്നിപ്പിക്കും. ചിലത് നിങ്ങളുടെ നിറത്തേയും പല രീതിയിൽ പ്രതിഫലിപ്പിക്കും. പക്ഷേ ഇതൊന്നും നിങ്ങളുടെ ശരിയായ രൂപമല്ല. ഇത്തരം വസ്്‌ത്ര ധാരണങ്ങള്‍ നിങ്ങളുടെ ആത്മ വിശ്വാസത്തെ തന്നെ ബാധിക്കും. അതിനാൽ അനുയോജ്യമായ സ്റ്റൈലിലും ഡിസൈനിലും ഉള്ള വസ്‌ത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക.

ജോലിയിലെ ഗുണനിലവാരം

ഇക്കാലത്ത് വസ്ത്രങ്ങൾക്ക് പ്രിന്റഡ്, എംബ്രോയ്ഡറി പോലെയുള്ള ഡിസൈനുകള്‍ കൂടുതൽ ആകർഷണം നൽകുന്നുണ്ട്. വസ്‌ത്രത്തിലെ ഭംഗിയുള്ള അലങ്കാര പണികളെല്ലാം ജോലിയിലെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. തുണികള്‍ വെള്ളത്തിൽ വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങളിലും ഇവർ നിർദേശം നൽകുന്നു. കനത്ത എംബ്രോയ്ഡറി ചെയ്ത ചില വസ്‌ത്രങ്ങള്‍ ഡ്രൈ ക്ലീൻ ചെയ്യണം, മറ്റുള്ളവ പ്രത്യേകം കഴുകുകയും പ്രത്യേകം ഇസ്‌തിരിയിടുകയും വേണം.

വസ്‌ത്രത്തിന്‍റെ നിർമ്മിതി

ഗുണനിലവാരം കുറഞ്ഞ നാരുകൾ കൊണ്ട് നിർമ്മിച്ച വസ്‌ത്രങ്ങള്‍ പെട്ടന്ന് നശിച്ചു പോകാൻ സാധ്യത കൂടുതലാണ്. പ്രകൃതിദത്തവും കൃത്രിമവുമായ നാരുകള്‍ സംയോജിപ്പിച്ച് നിർമാണം നടത്തുമ്പോഴും തുണികളുടെ ഗുണ നിലവാരം കുറയാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ട് തന്നെ 100% പ്രകൃതിദത്തമായതോ മനുഷ്യനിർമ്മിതമായതോ ആയ നാരുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്‌ത്രങ്ങള്‍ ഉപയോഗിക്കാൻ കൂടുതൽ ശ്രദ്ധിക്കുക

കൈത്തറിയും പവർ ലൂം മില്ലുകളും

ഇന്ത്യൻ വസ്‌ത്രങ്ങളുടെ ഒരു പ്രധാന ഭാഗമാണ് സാരി. ഡിസൈൻ സാരികളും കൈത്തറി സാരികളും ഇന്ന് വിപണിയിൽ സുലഭമാണ്. കൈത്തറിയിൽ നെയ്തെടുത്ത സാരികള്‍ക്ക് തന്നെയാണ് ഗുണമേൻമ കൂടുതൽ. പവർലൂമിൽ വേഗത്തിൽ സാരികള്‍ നെയ്തെടുക്കാമെന്നത് വ്യാപരികള്‍ക്ക് ലാഭം നൽകുന്നുണ്ടെങ്കിലും, കൈത്തറിയെ അപേക്ഷിച്ച് നിലവാരം കുറവായിരിക്കും എന്നതാണ് വസ്‌തുത.

ALSO READ ഉണ്ണിമുകുന്ദന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്; പരിശോധന മേപ്പടിയാൻ റിലീസിന് ദിവസങ്ങൾ ബാക്കിനിൽക്കെ

ABOUT THE AUTHOR

...view details