കേരളം

kerala

ETV Bharat / bharat

Himachal Monsoon| ഹിമാചലിൽ കുടുങ്ങിയ മലയാളി സംഘം ഡല്‍ഹിയിലേക്ക്: മഴ മാറുന്നു, രക്ഷപ്രവർത്തനം തുടരുന്നു - house surgeons stuck in Himachal

കാലവർഷക്കെടുതിയെ തുടർന്ന് ഹിമാചലില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഹൗസ് സര്‍ജന്‍മാരുടെ സംഘമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേര്‍ ഇനിയും മണാലിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

house surgeons stuck in Himachal left for Delhi  Himachal Monsoon  himachal monsoon news  himachal rescue  Himachal Rescue operations  Himachal Rescue operations continue  ഹിമാചലിൽ രക്ഷാപ്രവർത്തനം തുടരുന്നു  ഹിമാചൽ രക്ഷാപ്രവർത്തനം  മലയാളി ഹൗസ് സര്‍ജന്‍മാർ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു  കാലവർഷക്കെടുതി  ഹിമാചൽ കാലവർഷക്കെടുതി  ഹിമാചലിൽ മരണം വിതച്ച് മണ്‍സൂണ്‍  ഹിമാചലില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരുടെ സംഘം  group of house surgeons stuck in Himachal  house surgeons stuck in Himachal  himachal pradesh
Himachal Monsoon

By

Published : Jul 13, 2023, 11:36 AM IST

ഡല്‍ഹി:കാലവർഷക്കെടുതിയെ തുടർന്ന് ഹിമാചലില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരുടെ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഹിമാചലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഹൗസ് സര്‍ജന്‍മാരുടെ സംഘമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. സംഘത്തില്‍ 27 ഡോക്‌ടർമാരാണുള്ളത്.

ഹിമാചലിൽ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് ദിവസങ്ങളായി ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു ഇവർ. മണാലി ജില്ലാ ഭരണകൂടവുമായും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും കേരള സര്‍ക്കാര്‍ നിരന്തര ആശയ വിനിമയം നടത്തിയതിന് പിന്നാലെ ഇന്നലെയാണ് (ജൂലൈ 12) മലയാളി ടൂര്‍ ഓപ്പറേറ്ററുടെ സഹായത്തോടെ ഇവര്‍ക്ക് പ്രത്യേക യാത്ര സൗകര്യങ്ങള്‍ ക്രമീകരിച്ചത്. 10 പുരുഷന്‍മാരും 17 സ്ത്രീകളുമാണ് ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. 2 വാഹനങ്ങളിലായാണ് സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇവര്‍ക്ക് ഭക്ഷണം അടക്കമുള്ളവ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഹിമാചലില്‍ കുടങ്ങി കിടക്കുന്ന ഡോക്‌ടര്‍മാരെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി പ്രൊഫസര്‍ ഡോ. രവീന്ദ്രനേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു.

അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേര്‍ ഇനിയും മണാലിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഹിമാചലില്‍ മഴ കുറഞ്ഞെങ്കിലും റോഡുകള്‍ അടക്കം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്‌ടിക്കുന്നത്. കൂടാതെ മൊബൈല്‍ കണക്ഷനും വൈദ്യുതിയും പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു.

എടിഎം അടക്കം തകര്‍ന്നതിനാല്‍ പണമില്ലാതെ ദുരിതത്തിലാണ് കുടുങ്ങി കിടക്കുന്നവര്‍. ഇവരെ ബന്ധപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവരെ നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ഇതുവരെ രക്ഷപെടുത്തിയത് 50,0000 വിനോദസഞ്ചാരികളെ: ഹിമാചലില്‍ മഴ മാറിയെങ്കിലും കനത്ത മഞ്ഞ് വീഴ്‌ച രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. 50,000-ത്തിലധികം വിനോദസഞ്ചാരികളെയാണ് ഹിമാചലില്‍ നിന്ന് ഇതുവരെ രക്ഷപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നേരത്തെ വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഹിമാചൽ മുഖ്യമന്ത്രി അഭിനന്ദിച്ചു. 'കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 50,000-ത്തിലധികം വിനോദസഞ്ചാരികളെ ഹിമാചൽ പ്രദേശിൽ നിന്ന് വിജയകരമായി ഒഴിപ്പിച്ചു. സംസ്ഥാനത്തെ റോഡുകളും വൈദ്യുതിയും ജലവിതരണവും നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുമെല്ലാം പുനഃസ്ഥാപിക്കാൻ അക്ഷീണം പ്രയത്‌നിക്കുന്ന വിവിധ വകുപ്പുകളിലുടനീളമുള്ള ജീവനക്കാർക്ക് നന്ദി അറിയിക്കുന്നു'- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, 6 ഇസ്രായേൽ വിനോദസഞ്ചാരികളെ മണികരൺ പട്ടണത്തിലേക്ക് സുരക്ഷിതമായി മാറ്റിയതായും 37 പേർ ബർഷൈനിയിൽ സുരക്ഷിതരാണെന്നും സത്വന്ത് അത്വാൾ ഐപിഎസ് ബുധനാഴ്‌ച ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും കനത്ത മഴയ്‌ക്കിടയിലാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതെന്നും എഎൻഐയോട് സംസാരിക്കവെ, പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ്) ഓങ്കാർ ചന്ദ് ശർമ ബുധനാഴ്‌ച പറഞ്ഞിരുന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫോൺ കണക്ഷനും ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയും പുനഃസ്ഥാപിച്ചെന്ന് പറഞ്ഞ അദ്ദേഹം വൈദ്യുതി നില മെച്ചപ്പെട്ടെന്നും വിവിധ ലിങ്ക് റോഡുകൾ തുറന്നുവെന്നും പറഞ്ഞു.

ഒറ്റപ്പെട്ട എല്ലാ വിനോദ സഞ്ചാരികളെയും രക്ഷപ്പെടുത്തുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും തുടർന്ന് വൈദ്യുതി, ജലവിതരണം, ഇന്‍റർനെറ്റ് എന്നിവ പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്തി വരികയാണെന്നും പ്രാഥമിക കണക്കുകൾ പ്രകാരം 3,000- 4,000 കോടി രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details