കേരളം

kerala

ETV Bharat / bharat

ഡ്യൂറന്‍റ് രേഖയും പാക്‌-താലിബാന്‍ സംഘര്‍ഷവും

താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായിരിക്കുകയാണ്. താലിബാന് മറ്റ് രാജ്യങ്ങളുടെ സഹായം കൂടിയേ തീരൂ.

Durand line hostilities concern India  Hostility between Pakistan and Taliban at Durand Line  India-Pakistan relations  Pakistan Taliban relations  Hostilities at Durand line  ഡ്യൂറണ്ട് രേഖ  പാക്‌-താലിബാന്‍ സംഘര്‍ഷം
ഡ്യൂറണ്ട് രേഖയില്‍ പാക്‌-താലിബാന്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ

By

Published : Jan 7, 2022, 6:43 PM IST

ന്യൂഡല്‍ഹി: പാക്‌-അഫ്‌ഗാന്‍ അതിര്‍ത്തിയായ ഡ്യൂറന്‍റ് രേഖയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം പുകയുകയാണ്. 2,670 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി മേഖലയില്‍ മതില്‍ കെട്ടാനുള്ള പാകിസ്ഥാന്‍ ശ്രമത്തെ താലിബാന്‍ ചെറുത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീര്‍മായിരിക്കുകയാണ്.

ഡ്യൂറന്‍റ് രേഖയില്‍ മതില്‍ കെട്ടുന്നത് സംബന്ധിച്ച് ഉടലെടുത്ത പാക്‌-താലിബാന്‍ സംഘര്‍ഷം ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പര്യത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ പ്രശ്‌നത്തെ നിസാരമായി കാണാനും സാധിക്കില്ല- ഡോ. സ്വരന്‍ സിംഗ്‌ (പ്രൊഫ. ഫോര്‍ ഡിപ്ലോമസി ആന്‍ഡ്‌ ഡിസാര്‍മമെന്‍റ് അറ്റ് സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷ്‌ണല്‍ പോളിറ്റിക്‌സ്, സിഐപിഓഡി, സ്‌കൂള്‍ ഓഫ്‌ ഇന്‍റര്‍നാഷ്‌ണല്‍ സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി)

20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അഫ്‌ഗാന്‍ പിടിച്ചെടുത്തപ്പോള്‍ അത്‌ പാകിസ്ഥാന്‍റെ കൂടെ വിജയമായിരുന്നു. എന്നാല്‍ താലിബാന് അന്താരാഷ്ട്ര നിയമസാധുകത എന്ന പാക്‌ വാഗ്‌ദാനം നിവര്‍ത്തിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

താലിബാന്‍ അധികാത്തില്‍ എത്തിയതിന് ശേഷം ജമ്മുകശ്‌മീരില്‍ പാക്‌ പിന്തുണടോയുള്ള ആക്രമണം വര്‍ധിച്ചു. പാകിസ്ഥാന്‍റെ നയത്തോട്‌ ഇന്ത്യയ്ക്ക് യോജിക്കാന്‍ കഴിയില്ല. അതിര്‍ത്തി കടന്നുള്ള ആക്രമണം, ഉസാമ ബില്‍ ലാദനെ പോലുള്ള ഭീകരവാദികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ ഇടം നല്‍കിയതുള്‍പ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് പാകിസ്ഥാനുമേലുള്ളതെന്ന് വിദേശകാര്യ വക്താവ്‌ അരിന്തം ബാഗ്‌ചി പറഞ്ഞു. സാര്‍ക്ക് ഉച്ചകോടിയിലേക്കുള്ള പാകിസ്ഥാന്‍റെ ക്ഷണവും ഇന്ത്യ നിരസിച്ചു.

വേണമെങ്കില്‍ പാക്‌-താലിബാന്‍ സംഘര്‍ഷം ഇന്ത്യയ്‌ക്ക്‌ മുതലെടുക്കാവുന്നതാണ്. അഫ്‌ഗാന്‍ ആര്‌ നിയന്ത്രിക്കുന്നവോ അവര്‍ പാകിസ്ഥാനുമായി സംഘര്‍ഷത്തില്‍ വരുമെന്നത് വ്യക്തമാണ്. ഡ്യൂറന്‍റ് രേഖയിലെ ഇപ്പോഴത്തെ പ്രശ്‌നം താലിബാന്‍-പാക്‌ ബന്ധത്തെ ഉലച്ചിട്ടുണ്ട്. യുദ്ധ ശേഷം അഫ്‌ഗാനിലേക്ക് വാഗ ബോര്‍ഡര്‍ വഴി സഹായം എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ പാകിസ്ഥന്‍ തടഞ്ഞിരുന്നു.

ജമ്മുകശ്‌മീര്‍ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ഇന്ത്യയുടെ നടപടിയെ എതിര്‍ത്ത് ചൈനയും പാകിസ്ഥാനും യുഎന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ആ പ്രശ്‌നത്തെ ഉചിതമായ നിലപാടോടെ എതിര്‍ക്കുന്നതില്‍ വിജയിച്ചു. ചൈനയുടെയും പാകിസ്ഥാന്‍റെയും തിരിച്ചടിയെ നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചു എന്നു തന്നെ പറയാം- ഡോ. സ്വരന്‍ സിംഗ്‌.

താലിബാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നേരിട്ട് ഇടപെടാന്‍ സാധ്യതയുണ്ടോ?

എന്നാല്‍ പാകിസ്ഥാനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം ഇന്ത്യ താലിബാനുമായി ബന്ധപ്പെടുമെന്ന് ചിന്തിക്കുന്നില്ല. താലിബാന്‍റെ ആഭ്യന്തര പ്രശ്‌നമാണ് പാകിസ്ഥാന്‍. എല്ലാം രാജ്യങ്ങള്‍ക്കും അവരവരുടേതായ ദേശീയ താല്‍പര്യങ്ങളുണ്ടാകും. അതുകൊണ്ടാണ് യുദ്ധത്തില്‍ തകര്‍ന്ന അഫ്‌ഗാനെ സഹായം നല്‍കാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നത് - പ്രൊഫ. സ്വരന്‍ സിംഗ്‌.

സാമ്പത്തികമായി അഫ്‌ഗാന്‍ തകര്‍ന്നപ്പോഴും അഫ്‌ഗാനിസ്ഥാന്‍റെ മേല്‍ പാകിസ്ഥാനുള്ള സ്വാധീനം ശ്രദ്ധേയമാണ്. ചൈനയുടെയും പാകിസ്ഥാന്‍റെയും ഭാഗത്ത് നിന്നും താലിബാന് ആദ്യം കിട്ടിക്കൊണ്ടിരുന്ന സഹായം ഇപ്പോളില്ല. അതുകൊണ്ട് തന്നെ താലിബാന്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അവര്‍ക്ക് ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സഹായം കിട്ടിയെ തീരൂ. പാകിസ്ഥാനുമായുള്ള സങ്കീര്‍ണ ബന്ധം കണക്കിലെടുത്ത് അവര്‍ ഇന്ത്യയുമായും നല്ല ബന്ധമുണ്ടാക്കാന്‍ ശ്രമിക്കും -പ്രൊഫ. ഹര്‍ഷ്‌ പന്ത്(ഒബ്‌സെര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മേധാവി) .

ABOUT THE AUTHOR

...view details