ന്യൂഡല്‍ഹി : മോഷണം നടത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ രണ്ട് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഹോസ്‌റ്റല്‍ വാര്‍ഡന്‍റെ അതിക്രമം. തന്‍റെ ബാഗില്‍ നിന്ന് കാണാതായ 8000 രൂപ വിദ്യാര്‍ഥിനികള്‍ കവര്‍ന്നതാണെന്ന് ആരോപിച്ച് ഹോസ്‌റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും വസ്‌ത്രം അഴിച്ച് പരിശോധിക്കുകയുമായിരുന്നു.
8000 രൂപ മോഷ്‌ടിച്ചെന്ന് ആരോപിച്ച് നഴ്‌സിങ് വിദ്യാര്‍ഥിനികളുടെ വസ്‌ത്രം അഴിച്ച് പരിശോധിച്ച് ഹോസ്‌റ്റല്‍ വാര്‍ഡന്‍ ; കേസെടുത്ത് പൊലീസ് - ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത
തന്‍റെ ബാഗില്‍ നിന്ന് കാണാതായ 8000 രൂപ വിദ്യാര്‍ഥികള്‍ കവര്‍ന്നതാണെന്ന സംശയത്തിലാണ് ഹോസ്‌റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം നടത്തിയത്
എന്നാല്‍, പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ ഐപി എസ്‌റ്റേറ്റ് പൊലീസ് സ്‌റ്റേഷനില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കി. ശേഷം, കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് തിലക് മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് കൈമാറി.
പ്രിന്‍സിപ്പലും മുതിര്‍ന്ന ഫാക്കല്‍റ്റി അംഗങ്ങളും ഉള്‍പ്പെടുന്ന വസ്‌തുതാന്വേഷണ സമിതിയ്‌ക്ക് കോളജ് മാനേജ്‌മെന്‍റ് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ, കുട്ടികള്‍ക്ക് മേല്‍ അതിക്രമം കാട്ടിയ ഹോസ്‌റ്റല്‍ വാര്‍ഡനെ പദവിയില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.