കേരളം

kerala

ETV Bharat / bharat

പതിനാലുകാരനെ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ - Hostel warden arrested

ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡനായ രാജനാണ് അറസ്റ്റിലായത്

14 കാരന് പീഡനം  14 കാരനെ പീഡിപ്പിച്ച പ്രതി പിടിയിൽ  ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പീഡനം  Hostel warden arrested for molested minor boy  Hostel warden arrested  molested minor boy in idukki
പതിനാലുകാരനെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

By

Published : May 13, 2023, 1:39 PM IST

ഇടുക്കി:പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡനായ കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58) ആണ് പൊലീസ് പിടിയിലായത്.2022 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി 14 വയസുകാരനെ ഹോസ്റ്റൽ പരിസരം ശുചീകരിക്കുന്നതിന് വിളിച്ചുവരുത്തി. ശുചീകരണത്തിന് വന്ന മറ്റ് ആളുകൾ പോയതിനുശേഷം ഹോസ്റ്റലിന് സമീപത്തെ കാട്ടിൽ എത്തിച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ കുട്ടി മാനസിക ബുദ്ധിമുട്ടിനാൽ വിവരം പുറത്ത് പറഞ്ഞില്ല. ഇക്കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്‌കൂളിൽ ക്ലാസുകൾ നയിച്ച അധ്യാപകർ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം അറിയിച്ചത്.

തുടർന്ന് മാതാവ് അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details