ബെംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത നാല് പേര്‍ അറസ്റ്റില്‍. ശിവമോഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ആശുപത്രി ജീവനക്കാരനടക്കമുള്ള സംഘം ഉപദ്രവിച്ചത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍ - പോക്സോ കേസ്
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ആശുപത്രി ജീവനക്കാരനടക്കമുള്ള സംഘം ഉപദ്രവിച്ചത്
അമ്മയ്‌ക്ക് ഭക്ഷണം വാങ്ങാൻ സ്ഥലമറിയാതെ ബുദ്ധിമുട്ടിയ പെണ്‍കുട്ടിയോട് ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് മുഖ്യപ്രതിയും ആശുപത്രി ജീവനക്കാരനുമായ മനോജ് കൂട്ടിക്കൊണ്ടുപോയത്. കാറില്‍ കയറ്റിയ ശേഷം പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. മനോജിന്‍റെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ തിരികെയെത്തിച്ചു. ആശുപത്രിയിലെത്തിയ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടനെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.