ഹവേരി (കര്‍ണാടക): പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുതിരയ്ക്ക് രക്ഷകരായി അഗ്നിശമനസേന. ഹവേരി താലൂക്കിലെ നാഗനൂറിന് സമീപം വരദ നദിയിലാണ് കുതിര ഒഴുക്കില്‍പ്പെട്ടത്. കനത്ത മഴയില്‍ കൃഷി നാശമുണ്ടായ മേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്ന ബഡഗി എംഎല്‍എ വിരുപക്ഷ ബല്ലപ്പ പുഴയിലെ തുരുത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കുതിരയെ കണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
പുഴയില്‍ ഒറ്റപ്പെട്ട് കുതിര ; രക്ഷകരായി അഗ്നിശമന സേനാംഗങ്ങള്‍, വീഡിയോ - horse stuck in river rescued by firefighters
പുഴയിലെ തുരുത്തില്‍ ഒറ്റപ്പെട്ട് കുതിര, എംഎല്‍എയുടെ ഇടപെടലില്‍ രക്ഷകരായി അഗ്നിശമനസേനാംഗങ്ങള്‍
പുഴയില്‍ ഒഴുക്കിപ്പെട്ട് കുതിര; രക്ഷകരായി അഗ്നിശമന സേനാംഗങ്ങള്‍, വീഡിയോ
അഗ്നിശമന സേനാംഗങ്ങള്‍ ബോട്ടിലെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുതിരയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. മേഖലയില്‍ കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുകയാണ്.
Also read: ഗോദാവരി കരകവിഞ്ഞപ്പോൾ ഗ്രാമം മുങ്ങി; വരന്‍റെ വീട്ടിലേക്ക് വള്ളത്തിൽ യാത്ര ചെയ്‌ത് വധുവും ബന്ധുക്കളും