മുംബൈ: ഔറംഗബാദില്‍ വേഗത്തിലെത്തിയ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും ഇരുചക്രവാഹന യാത്രക്കാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഷെക്ത ഗ്രാമത്തിന് സമീപം ജല്‍ന റോഡിലാണ് അപകടമുണ്ടായത്.
റോഡില്‍ യു ടേൺ ചെയ്യുമ്പോൾ ശ്രദ്ധിക്കുക, ജീവന്‍റെ വിലയാണത്.. ഈ ദൃശ്യങ്ങൾ പറയും - Aurangabad road accident
ഇരുചക്രവാഹനത്തിലേക്ക് കാർ ഇടിച്ചു കയറുന്ന ദൃശ്യങ്ങൾ. ഷെക്തയിൽ നിന്ന് ഔറംഗബാദിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം അശ്രദ്ധമായി യു ടേൺ ചെയ്‌തതാണ് അപകടത്തിന് കാരണം. ഔറംഗാബാദിൽ നിന്ന് ജൽനയിലേക്ക് പോവുകയായിരുന്ന കാര്‍ അമിത വേഗതയിലായിരുന്നു.
അപകടത്തിന്‍റെ ദൃശ്യം സംഭവസ്ഥത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഷെക്തയിൽ നിന്ന് ഔറംഗബാദിലേക്ക് വരികയായിരുന്നു ഇരുചക്ര വാഹനം അശ്രദ്ധമായി യു ടേൺ ചെയ്‌തതാണ് അപകടത്തിന് കാരണം. ഔറംഗാബാദിൽ നിന്ന് ജൽനയിലേക്ക് അമിത വേഗതയിലെത്തിയ കാറാണ് അപകടത്തില്‍ പെട്ടത്. ഇരുചക്രവാഹനം യു ടേൺ ചെയ്യുമ്പോൾ കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനം 10 അടിയോളം മുന്നോട്ട് നീങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാർ റോഡില്‍ വീഴുന്നതും എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യാത്രക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.