കേരളം

kerala

ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 1 വ്യാഴം 2022) - ഇന്നത്തെ ജ്യോതിഷ പ്രവചനം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  how is your day  your future  astrology  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ പ്രവചനം  നിങ്ങളുടെ നക്ഷത്ര ഫലം
Horoscope | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 1 വ്യാഴം 2022)

By

Published : Apr 1, 2022, 6:52 AM IST

മേടം:നിങ്ങൾ ഇന്ന്‌ ആത്മീയതയോട് കൂടുതൽ താല്‍പര്യം പ്രകടിപ്പിക്കുന്നതാണ്. അതേസമയം, നിങ്ങളുടെ മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിങ്ങളെ നിരാശപ്പെടുത്തുന്നതാണ്. അനാവശ്യമായ ചെലവുകളിൽ വർധനവുണ്ടാകാം. ഇന്ന് എന്തെങ്കിലും നിക്ഷേപം നടത്താൻ നിങ്ങൾ ആലോചിച്ചിട്ടുണ്ടെങ്കിൽ ഇന്ന് മികച്ച ദിവസം ആയിരിക്കും. നിങ്ങൾ ഇന്ന് ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്‌ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.

ഇടവം:ഈ ദിവസം നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്‌മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും നിങ്ങളുടെ ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ നൽകുന്നതാണ്. ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.

മിഥുനം: അവിശ്വസനീയമാം വിധം ലാഭവും സ്ഫോടനാത്മകവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. നിങ്ങളുടെ വിജയവും സമ്പൽസമൃദ്ധിയും തലയ്ക്ക്‌ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കര്‍ക്കടകം: നിങ്ങൾക്ക്‌ അടുപ്പമുള്ളവരുമായി തുല്ല്യമായി ഇടപെടാൻ ശ്രമിക്കും.നിങ്ങളുടെ അർപ്പണബോധവും ഭക്തിയും പ്രകീർത്തിക്കതക്കതും പ്രതിഫലം ലഭിക്കുന്നതുമാണ്.നിങ്ങളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട്‌ ആത്മവിശ്വാസത്തോടുകൂടി പ്രവ്യത്തികൾ മെച്ചപ്പെടുത്തുക.

ചിങ്ങം:ഒരു വ്യക്തിയെ കുറിച്ച് സുഹ്യത്തുക്കളുടെ കൂട്ടത്തിന് ഒരുപാട്‌ പറയാനുണ്ടാകും. ഒരു വലിയ സുഹ്യത്ത്‌ വലയത്തെ സ്വാഭാവിക പ്രേരണയാലും സാമൂഹികമായും വളരെയധികം സമയംകൊണ്ട്‌ ഉണ്ടാക്കിയെടുക്കുകയും അവരെ നിങ്ങൾ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും.

കന്നി:ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മക വ്യക്തി പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു കൊമേഡിയനായും രസിപ്പിക്കാൻ കഴിവുള്ളവനായും ജനങ്ങളെ വൈകുന്നേരങ്ങളിൽ തമാശകൾ കൊണ്ട്‌ വിസ്‌മിയിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും കുറച്ച്‌ ഊർജ്ജം ഭയാനകമായ ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വെക്കുകയും ചെയ്യും.

തുലാം :നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌ന്നങ്ങള്‍ക്ക് മാനസിക സംഘർഷം അനുഭവിക്കും. പല വഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കുകയും, മനസ്സിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക്‌ കഴിയും.

വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമികച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത്‌ ദീർഘകാല ലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. ഇത്‌ നഷ്ടപ്പെടുത്താതെ ജീവിതത്തിന്‍റെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കൈയ്യോടെ സ്വീകരിക്കുക.

ധനു: നിങ്ങൾ സമ്മർദ്ദമുള്ള ജീവിതരീതിയേയും അതിന്‍റെ അനന്തരഫലങ്ങളേയും പ്രതിരോധിക്കേണ്ടതാണ്. ഇത്‌ നിങ്ങളെ നല്ലതായിരിക്കുന്നതിന് സഹായിക്കുന്നു. ഒരു സ്ഥാനക്കയറ്റത്തിന്‍റേയോ ശമ്പള വർധനവിന്‍റേയോ വാർത്തയോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല നിലയിലെത്തും.

മകരം:നിങ്ങൾ കൂടുതൽ വികാരഭരിതനാകാനും ദുഖിതനാകാനും അനുവദിക്കരുത്‌. അല്ലങ്കിൽ അത്‌ നിങ്ങളുടെ തീരുമാനങ്ങൾക്ക്‌ വ്യക്തത കുറയ്ക്കുകയും വിജയത്തിന്‍റെ വഴിയിൽ തടസ്സം നിൽക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സ്വീകാര്യമായ സ്വഭാവവും വളരെ താഴ്‌ന്ന നിലയിലുള്ള പെരുമാറ്റവും എല്ലാവരുടേയും ഹ്യദയത്തെ നിങ്ങളിലേക്ക്‌ അടുപ്പിക്കും.

കുംഭം:നിങ്ങൾ മനസ്സിൽ കാണുന്ന ലക്ഷ്യങ്ങൾ,ജോലികൾ,പ്രതിസന്ധികൾ എന്നിവയിൽ ഉജ്ജ്വല വിജയം നേടാൻ സാധിക്കും.നിങ്ങളുടെ അഭ്യുദയകാംഷികൾ നിങ്ങളുടെ നേട്ടത്തിൽ വളരെയധികം പുകഴ്ത്തും. നിങ്ങളുടെ സുഹ്യത്തുക്കളെ നിങ്ങൾ കുടുംബാംഗങ്ങളെ പോലെ കാണുകയും അവരോടൊന്നിച്ച്‌ അടുത്ത തിരക്കേറിയ ദിവസത്തിന് മുൻപ്‌ സന്തോഷകരമായ സമയം ചിലവിടും.

മീനം: ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ലായ കാര്യം എത്തിച്ചേരുകയും ഇന്നൊരു പ്രധാന ദിവസമായിരിക്കുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക പദവിയും സാമൂഹിക നിലയും നിങ്ങൾക്ക്‌ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നൽകും.

ABOUT THE AUTHOR

...view details