കേരളം

kerala

ETV Bharat / bharat

Horoscope| നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 29 ചൊവ്വ 2022) - നിങ്ങളുടെ ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  how is your day  astrology  your future  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ജ്യോതിഷ ഫലം  ജ്യോതിഷപരമായി ഇന്ന് നല്ല ദിവസമാണോ
Horoscope| നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 29 ചൊവ്വ 2022)

By

Published : Mar 29, 2022, 7:05 AM IST

മേടം:ഇപ്പോൾ നിങ്ങൾ എല്ലാ മാനസിക കഴിവുകളും പെട്ടെന്നു തന്നെ എടുക്കണം. കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടിവരും. എന്നിരുന്നാലും, നിങ്ങളുടെ തീരുമാനങ്ങൾ ദീർഘകാലത്തെ സ്വാധീനിച്ചേക്കാമെന്നതിനാൽതന്നെ നിങ്ങൾ ഉചിതമായ ഉപദേശം സ്വീകരിക്കണം. പ്രത്യേകിച്ചും ധനപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍.

ഇടവം:നിങ്ങൾക്ക് വളരെ എളുപ്പമായ ദിവസമാണ് ഇന്ന്. കഷ്ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. ഇന്ന് നിങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്‌തു തീര്‍ക്കാന്‍ കഴിയും. . ഇത് നിങ്ങളെ വ്യക്തിപരമായ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു. നിങ്ങളുടെ ചിന്തകള്‍ പ്രായോഗത്തില്‍ കൊണ്ടുവരാന്‍ നിങ്ങൾ ഉപദേശം തേടേണ്ടതാണ്. യാഥാർത്ഥ്യബോധവും ന്യായബോധവുമുള്ള വ്യക്തി ആകാന്‍ ശ്രമിക്കുക.

മിഥുനം:പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ലെന്ന് ഗണേശന്‍ മുന്നറിയിപ്പ് നല്‍കുന്നു.തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവയ്ക്ക് സാധ്യത.ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം.തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.

കര്‍ക്കിടകം:ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക.ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും.അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഗണേശന്‍റെ ഉപദേശം. പ്രാര്‍ത്ഥനയും ധ്യാനവും വളരെ ഗുണകരം.

ചിങ്ങം: ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതു കാര്യങ്ങളില്‍ ചീത്തപ്പേര്‍ ലഭിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക.

കന്നി:പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമെന്ന് ഗണേശന്‍. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും.കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം:നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമാണ് ഇന്ന് ഗണേശന്‍ പ്രവചിക്കുന്നത്. നിങ്ങളുടെ പ്രൗഡമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളേയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക.അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം:ഇന്ന് നിങ്ങളുടെ സ്നേഹത്തിലേക്ക്‌ നിങ്ങളുടെ എല്ലാശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്.ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും.നിങ്ങളുടെ ഇഷ്ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത്‌ സമയം ആസ്വദിക്കുകയും ചെയ്യും.

ധനു:വാക്കുകളിൽ ജ്ഞാനവും പ്രവൃത്തികളിള്‍ ഹീറോയിസവും ഇതാണ് ഇന്ന് നിങ്ങള്‍. ജോലിയിൽ നല്ല വാർത്തയായിരിക്കും ഉണ്ടാകുക. പ്രത്യേകിച്ച് കട്ടിയുള്ള പേ പാക്കേജിനോ ഓഫീസ് ഫ്ലോർ ഏരിയയിലെ വർദ്ധനവുമായോ ബന്ധപ്പെട്ട്.

മകരം:കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്, അത്‌ നിങ്ങളെ ലക്ഷ്യത്തിലേക്ക്‌ എത്തിച്ചേരാൻ സഹായിക്കും.ജോലിസ്ഥലത്ത്‌ നിങ്ങൾ ആരുമായും വാക്ക്‌ തർക്കത്തിൽ ഏർപ്പെടരുത് അല്ലാത്തപക്ഷം അത്‌ നിങ്ങളെ വളരെയധികം വിഷമിപ്പിക്കും.വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട്‌ തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക്‌ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോദ്യപ്പെടുത്തുകയും ചെയ്യണം.

കുംഭം:ചില ദിവസങ്ങളിൽ എല്ലാം അറിയാൻ നിങ്ങളാഗ്രഹിക്കുന്നതുപോലെയുള്ള ഒരു ദിവസമാണിന്ന്.നിങ്ങൾ നല്ലൊരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങളുടെ ലാഭത്തിനായി വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വെക്കുകയും ചെയ്യും.കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവത്തിന്‍റെ കരുത്ത്‌ പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details